കേരള പ്രവാസി സംഘം വനിതാ കൺവൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 12:25 AM | 0 min read

തൃശൂർ
കേരള പ്രവാസി സംഘം ജില്ലാ  വനിതാ കൺവൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം  കെ ആർ സീത ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുലേഖ ജമാൽ അധ്യക്ഷയായി. പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ,
പ്രവാസി വനിതകളും ചെറുകിട വ്യവസായ സംരഭവും എന്ന വിഷയത്തിൽ ജില്ലാ വ്യവസായ വകുപ്പ്  ഉപജില്ലാ വ്യവസായ ഓഫീസർ പി ആർ മിനി ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ കൃഷ്ണദാസ്, എൻ ബി മോഹനൻ, സരള വിക്രമൻ, സി എൽ പ്രസന്ന, ശാലിനി രാമകൃഷ്ണൻ, രജനി തിലകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശാലിനി രാമകൃഷ്ണൻ (പ്രസിഡന്റ്‌ ), സുലേഖ ജമാൽ (സെക്രട്ടറി),  സരള വിക്രമൻ(ട്രഷറർ).


deshabhimani section

Related News

View More
0 comments
Sort by

Home