രക്ഷിക്കണമെന്ന്‌ റഷ്യൻ സേനയിൽ കുടുങ്ങിയവർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 11:37 PM | 0 min read

തൃശൂർ
റഷ്യൻ സൈന്യത്തിൽ ചേർന്ന മലയാളികൾ തിരിച്ചെത്താൻ സഹായം അഭ്യർഥിക്കുന്ന വീഡിയോ പുറത്ത്‌. റഷ്യ–- ഉക്രയ്‌ൻ യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ട തൃക്കൂർ  സ്വദേശി സന്ദീപിനൊപ്പം പോയവരാണ്‌ ജീവൻ അപകടത്തിലാണ്‌, നാട്ടിൽ എത്താൻ സഹായിക്കണം എന്ന്‌ പറയുന്ന വീഡിയോയിലുള്ളത്‌. ചാലക്കുടിയിലുള്ള ഏജന്റ്‌ വഴി ഭക്ഷണശാലയിൽ ജോലിക്കെന്ന്‌ പറഞ്ഞ പോയ ഇവർ പീന്നീട്‌ റഷ്യൻ സേനയുടെ ഭാഗമാകുകയായിരുന്നു. 
റഷ്യയിലെത്തിയ ഇവർ ചതിക്കപ്പെട്ടുകയായിരുന്നുവെന്നും നാട്ടിലെത്താൻ സഹായിക്കണമെന്നും വീഡിയോയിലുണ്ട്‌. അഞ്ച്‌ പേർ റഷ്യയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ്‌ പുറത്ത്‌ വരുന്ന വിവരം. കൊടകര കനകമല സ്വദേശി സന്തോഷ് ഷൺമുഖൻ, കുട്ടനെല്ലൂർ സ്വദേശി ബിനിൽ,   മണലൂർ സ്വദേശി ജെയ്ൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മേയനൂർ സ്വദേശി സിബി തോമസ് എന്നിവരാണ് സംഘത്തിലുളളത്. റഷ്യൻ സേനയിൽ ചേർന്ന അഞ്ചുപേരും നിലവിൽ അതിർത്തി പ്രദേശമായ ബഹ്മതിലാണുള്ളത്‌.


deshabhimani section

Related News

View More
0 comments
Sort by

Home