ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രഖ്യാപനം പോരാട്ട വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 11:46 PM | 0 min read

തൃശൂർ
നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) പെൻഷൻ നിഷേധിക്കുന്ന പദ്ധതിയാണെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ ജീവനക്കാരുടെ പോരാട്ടത്തിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രഖ്യാപനമെന്ന് കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. പിഎഫ്ആർഡിഎ നിയമം റദ്ദാക്കി പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കണമെന്നായിരുന്നു കേന്ദ്ര ​ഗവ. ജീവനക്കാരുടെ ആവശ്യം. 2023ൽ ഈ ആവശ്യമുന്നയിച്ച് നാഷണൽ ജോയിന്റ് കൗൺസിൽ ഓഫ് ആക്ഷന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്ര ജീവനക്കാർ തുടർച്ചയായി പ്രക്ഷോഭം നടത്തിയത്. പഴയ പെൻഷൻ പുനഃസ്ഥാപിക്കാൻ പ്രക്ഷോഭം തുടരണമെന്ന് ജനറൽ സെക്രട്ടറി വി ശ്രീകുമാർ പ്രസ്താവനയിലൂടെ അറിയിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home