പോക്സോ കേസ് പ്രതി അറസ്റ്റിൽ

പുന്നയൂർക്കുളം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പുന്നയൂർക്കുളം ചമന്നൂർ, താഴത്തയിൽ വീട്ടിൽ സുധാകര(54) നെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു. വടക്കേക്കാട് എസ്ഐ പി ഗോപിനാഥൻ, സിപിഒ മാരായ കെ പി രതീഷ് കുമാർ, സി കെ റെജിൻ, കെ പി റോഷ്നി , കെ എ ഹരി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.









0 comments