കച്ചേരിക്കടവ് അപ്രോച്ച് റോഡ് നിർമാണം തുടങ്ങി

പുതുക്കാട്
വരന്തരപ്പിള്ളി, മുപ്ലിയം വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കച്ചേരിക്കടവ് പാലം അപ്രോച്ച് റോഡ് നിർമാണം ആരംഭിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. 164 ലക്ഷം രൂപയാണ് പാലത്തിന്റെ നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. 150 മീറ്റർ ബിഎം ആന്‍ഡ് ബിസി, സൈഡ് കെട്ട്, ഡ്രൈനേജ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.









0 comments