ചട്ടം ലംഘിച്ച് അധ്യാപക 
നിയമനം നടത്തിയതായി 
ആരോപണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 11:29 PM | 0 min read

കുന്നംകുളം 
സംവരണ നിയമം അട്ടിമറിച്ച് പഴഞ്ഞി ഇമ്മാനുവൽ മാർത്തോമാ എൽപി സ്കൂളിൽ ഭിന്നശേഷി അധ്യാപകന്റെ ഒഴിവിലേക്ക് സ്കൂൾ മാനേജർ ഭിന്നശേഷിക്കാരനല്ലാത്ത അധ്യാപികയെ വീണ്ടും നിയമിച്ചതായി ജനകീയ അവകാശ സംരക്ഷണ സമിതി ചെയർമാൻ വി എ ശോഭനൻ ആരോപിച്ചു.
  2023-ൽ ഇതേ അധ്യാപികയെ ചട്ടങ്ങൾ മറികടന്ന് കൈക്കൂലി വാങ്ങി നിയമിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. പിന്നീട് പരാതിയെ ത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഈ നിയമനം റദ്ദാക്കി. പുതുതായി ചുമതലയേറ്റ മാർത്തോമ്മ പള്ളിവികാരിയും സ്കൂൾ മാനേജരുമായ ഫാ. അനു ഉമ്മൻ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി ഇവരെ വീണ്ടും നിയമിച്ചതായാണ് ആക്ഷേപം. എന്നാൽ, ഇത്തരത്തിലുള്ള അധ്യാപക നിയമനം നടന്നിട്ടില്ലന്ന് സ്കൂൾ മാനേജർ ഫാ. അനു  ഉമ്മനും പള്ളി ട്രസ്റ്റി വി കെ ഡെന്നിയും അറിയിച്ചു. 
 സ്കൂളിനെയും സഭയെയും വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശോഭനൻ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home