പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 12:14 AM | 0 min read

പുതുക്കാട്

ദേശീയപാത പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന്  മുന്നിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ  സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു.  ഡ്രൈവർക്ക് പരിക്ക്. തൊടുപുഴ സ്വദേശി ദിലീപിനാണ് പരിക്കേറ്റത്. ശനി  രാവിലെ എട്ടോടെയായിരുന്നു അപകടം.  ചാലക്കുടി ഭാഗത്തുനിന്ന്‌ വന്ന സൂപ്പർഫാസ്റ്റ് ബസ് അശ്രദ്ധമായി സ്റ്റാൻഡിലേക്ക് പ്രവേശിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് ആരോപണം. ബസ് പെട്ടെന്ന് തിരിയുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന് കള്ളുമായി പോയ പിക്കപ്പ്,  ബസിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വാൻ ഇടിച്ച് ഡിവൈഡറിൽ സ്ഥാപിച്ച സിഗ്നൽ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു.
  പിക്കപ്പിൽ നിന്ന് ഡ്രൈവറെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ക്രെയിൻ എത്തിച്ചാണ് വാഹനം നീക്കിയത്. സ്റ്റാൻഡിലേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ ദേശീയപാതയിലേക്ക് അശ്രദ്ധമായി പ്രവേശിക്കുന്നതിനാൽ  നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. പൊലീസും ബന്ധപ്പെട്ട അധികൃതരും ബസ് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കാൻ അവർ തയ്യാറാകുന്നില്ലെന്നാണ്  പരിസരവാസികളുടെ ആക്ഷേപം.
 


deshabhimani section

Related News

View More
0 comments
Sort by

Home