ഡിവൈഎഫ്‌ഐ "ഫൈറ്റ് ഇൻ സ്ട്രീറ്റ്’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 12:55 AM | 0 min read

 
തൃശൂർ
തൊഴിലില്ലായ്‌മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ  സ്വാതന്ത്ര്യദിനത്തിൽ  ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും ഡിവൈഎഫ്‌ഐ "ഫൈറ്റ് ഇൻ സ്ട്രീറ്റ്’  സംഘടിപ്പിച്ചു. നൂറുകണക്കിന്‌ യുവാക്കൾ പങ്കാളികളായി.
 യൂണിറ്റ് കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയർത്തി, വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി  "ഫൈറ്റ് ഇൻ സ്ട്രീറ്റ്’ പ്രതിജ്ഞ ചൊല്ലിയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. തൃശൂരിൽ കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്‌മ അജയ്‌ഘോഷും കൊടുങ്ങല്ലൂരിലും    നാട്ടികയിലും ജില്ലാ   പ്രസിഡന്റ്‌ ആർ എൽ ശ്രീലാലും മണ്ണുത്തിയിൽ ട്രഷറർ കെ എസ്‌ സെന്തിൽകുമാറും ഉദ്‌ഘാടനം ചെയ്‌തു. ചേർപ്പിൽ ഡോ. ഫസീല തരകത്ത്‌, കൊടകരയിൽ പി ഡി നെൽസൺ,   മാളയിൽ കെ എസ്‌ റോസൽരാജ്‌,  ഇരിങ്ങാലക്കുടയിൽ പി എച്ച്‌ നിയാസ്‌, ചാലക്കുടിയിൽ ജാസിർ ഇക്‌ബാൽ, പുഴയ്‌ക്കലിൽ സുകന്യ ബൈജു, വടക്കാഞ്ചേരി സി എസ്‌ സംഗീത്‌, കുന്നംകുളം വെസ്റ്റിൽ എൻ ജി ഗിരിലാൽ, കുന്നംകുളം ഈസ്റ്റിൽ എറിൻ ആന്റണി, മണലൂർ റിക്‌സൺ പ്രിൻസ്‌, ചേലക്കരയിൽ  ടി ആർ സതീഷ്‌, ചാവക്കാട്‌ ആഷിക്‌ വലിയകത്ത്‌, വള്ളത്തോൾ നഗറിൽ സി ആർ കാർത്തിക, ഒല്ലൂരിൽ സി ധനുഷ്‌കുമാർ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.


deshabhimani section

Related News

View More
0 comments
Sort by

Home