ആലത്തൂരിലേക്ക് വീണ്ടും രാഷ്ട്രപതിയുടെ
പൊലീസ് മെഡൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 12:25 AM | 0 min read

പറപ്പൂക്കര 
പുതുക്കാട് നിയോജക മണ്ഡലത്തിലെ പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ ഗ്രാമത്തിലേക്ക് വീണ്ടും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. അതും ഒരു കുടുംബത്തിലേക്ക് തന്നെ. ആലത്തൂർ മണപ്പിള്ളി വീട്ടിൽ എം കെ  വേണുഗോപാലാണ്   രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായത്. 2022 ൽ വേണുഗോപാലിന്റെ സഹോദരന്റെ ഭാര്യ എ കെ ഷീബ (എഎസ്ഐ കൊടകര പൊലീസ് സ്റ്റേഷൻ) രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹയായിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സി ഐ എസ് എഫ് സർക്കിൾ ഇൻസ്‌പെക്ടറാണ്  വേണുഗോപാൽ. ഭാര്യ : ബിനു. മകൾ: കീർത്തി.


deshabhimani section

Related News

View More
0 comments
Sort by

Home