കാട്ടുപന്നിയെ
വെടിവച്ചു കൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 11:44 PM | 0 min read

അളഗപ്പനഗർ
കാവല്ലൂരിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. അളഗപ്പനഗർ പഞ്ചായത്ത് പ്രത്യേകം നിയോഗിച്ച അംഗീകൃത ഷൂട്ടറായ സുദർശൻ മത്തോളിയാണ് നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമപരമായി   നിർമാർജനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ  കാവല്ലൂർ കവിത സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കവിത കർഷ കൂട്ടായ്മ നടത്തിവരികയാണ്. 
 കർഷകരായ മോഹനൻ കോവാത്ത്, രാജു കിഴക്കൂടൻ, റപ്പായി പൊന്നാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  അളഗപ്പനഗർ  പഞ്ചായത്ത് അംഗങ്ങളായ ജിഷ്മ രഞ്ജിത്ത്, പി എസ് പ്രീജു എന്നിവരുടെ നേതൃത്വത്തിൽ കാട്ടുപന്നിയെ  കൃഷി സ്ഥലത്ത്  ഡീസൽ ഒഴിച്ച്  കുഴിച്ചുമൂടി.
 


deshabhimani section

Related News

View More
0 comments
Sort by

Home