വയനാടിന്‌ നാടകക്കാരുടെ കൈത്താങ്ങ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 11:49 PM | 0 min read

 

തൃശൂർ
വയനാട് ജനയതയ്ക്ക് നാടകക്കാരും വായനശാലാപ്രവർത്തകരും ചേർന്ന് സഹായമൊരുക്കുമെന്ന്‌ രവിവർമ വാനശാലാ പ്രസിഡന്റ്  സിബിൻ  ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വായനശാലുടെ സൺഡേ മിറർ പ്രോഗ്രാമിന്റെ ഭാഗമായി നാടകാവതരണത്തിന്‌ വേദിയൊരുക്കും. ‘വയനാടിനുവേണ്ടി നാടകക്കാരുടെ ഒരു കൈത്താങ്ങ്' എന്ന സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി സുരേഷ് നന്മയും ലത മോഹൻ പാലക്കാടും രചനയും സംവിധാനവും നിർവഹിച്ച ‘ഇതും നാം അതിജീവിക്കും' എന്ന നാടകം ഒരു ദിവസം മൂന്ന് സ്ഥലങ്ങളിലായി അരങ്ങേറും. 11ന് തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ അവതരണം 18ന് സമാപിക്കും. 11ന് പകൽ 11ന് വല്ലച്ചിറ ചിറവക്ക് യൂണിവേഴ്സൽ ക്ലബ് അങ്കണത്തിൽ നാടക സംവിധായകൻ ശശിധരൻ നടുവിൽ ഉദ്ഘാടനം നിർവഹിക്കും.  നാടകത്തിലൂടെ ലഭിക്കുന്ന തുക 18ന് വൈകിട്ട് ഏഴിന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി ജില്ലാ ലൈബ്രറി കൗൺസിലിനു കൈമാറും. വാർത്താസമ്മേളനത്തിൽ  സെക്രട്ടറി സലജ സദൻ, സുരേഷ് നന്മ, ലത മോഹൻ പാലക്കാട്, ചാക്കോ ഡി  അന്തിക്കാട് എന്നിവർ പങ്കെടുത്തു.

 



deshabhimani section

Related News

View More
0 comments
Sort by

Home