എന്‍ട്രന്‍സ് പരീക്ഷ പരിശീലനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 12:00 AM | 0 min read

തൃശൂർ
എസ്എസ്എൽസി പരീക്ഷയിൽ സയൻസ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയവർക്കും സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എ2, എ ഗ്രേഡുകൾ നേടി വിജയിച്ചവർക്കും  വിഷൻ പദ്ധതി പ്രകാരം മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ് വണ്ണിനൊപ്പം എൻട്രൻസിന് പഠിക്കുന്ന, കുടുംബ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയുള്ള പട്ടികജാതി വിഭാ​ഗം വിദ്യാർഥികൾക്കാണ് അവസരം. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ എന്നിവയുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ 20ന് വൈകിട്ട് അഞ്ചിനകം  പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. 
  വിവരങ്ങൾ  ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപറേഷൻ പട്ടികജാതി ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോൺ: 0487 236381.


deshabhimani section

Related News

View More
0 comments
Sort by

Home