കൊടകര മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം

കൊടകര
ദേശീയപാത കൊടകര മേല്‍പ്പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മറ്റത്തൂർ ചുങ്കാൽ ഇത്തൂപ്പാടം ആരോത വീട്ടിൽ ജെഫിന്റെ ഭാര്യ അലീന (27) യാണ് ചാടിയത്. കൊടകര ശാന്തി ആശുപത്രിയിൽ ഭർത്താവും കുട്ടിയുമൊത്ത് ചികിത്സക്കായി എത്തിയതായിരുന്നു. ഭർത്താവിനോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ആശുപത്രിയിൽനിന്ന് പോയ അലീന മേൽപ്പാലത്തിലേക്ക് നടന്നുചെന്ന് താഴേക്ക് ചാടുകയായിരുന്നു. ബുധനാഴ്ച പകൽ 11.30ഓടെ ആയിരുന്നു സംഭവം. ചാട്ടത്തിൽ രണ്ടും കാലും കൈയും ഒടിഞ്ഞ അലീനയുടെ നട്ടെല്ലിനും ക്ഷതമേറ്റു. ശാന്തി ആശുപത്രിയിൽ ചികിത്സയിലാണ്.









0 comments