വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ നടപടി: മനുഷ്യാവകാശ കമീഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 11:42 PM | 0 min read

ത്യശൂർ
സർവീസ് -വിരമിക്കൽ ആനുകൂല്യങ്ങൾ ക്യത്യസമയത്ത് നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന്‌ മനുഷ്യാവകാശ കമീഷൻ.  ആനുകൂല്യങ്ങൾ സമയത്ത്‌ നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരിനിന്ന്‌ പലിശ സഹിതം ഈടാക്കുമെന്ന  കോടതി ഉത്തരവുകൾ വിസ്മരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കരുത്‌. 
2023ൽ ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച മണലൂർ സ്വദേശിനി ഗീതാ പ്രേമന്റെ  എക്സ്ഗ്രേഷ്യാ ഉൾപ്പെടെയുള്ള വിരമിക്കൽ  ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്നും കമീഷൻ അംഗം വി കെ ബീനാകുമാരി  നിർദേശിച്ചു. ആനുകൂല്യങ്ങൾ നൽകിയ വിവരം ശനിയാഴ്‌ച കമീഷനിൽ ഹാജരാക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ ഉത്തരവിൽ പറയുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home