കർക്കടക വാവുബലിക്ക്‌ ആയിരങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 12:38 AM | 0 min read

 കർക്കടക വാവുബലിക്ക്‌ ആയിരങ്ങൾ

തൃശൂർ 
കർക്കടക വാവുബലിക്കും പിതൃതർപ്പണത്തിനുമായി വിവിധ ക്ഷേത്രങ്ങളിൽ ആയിരങ്ങളെത്തി. കൂർക്കഞ്ചേരി ശ്രീമഹേശ്വര ക്ഷേത്രത്തിലും ചാവക്കാട് പുന്നയൂർ പഞ്ചവടി വാക്കടപ്പുറം ആറാട്ടുപുഴ മന്ദാരം കടവ്‌ തുടങ്ങി ജില്ലയിൽ നിരവധി ക്ഷേത്രങ്ങളിലും പുഴകടവുകളിലും  ബലിതർപ്പണ സൗകര്യങ്ങൾ ഒരുക്കി. ക്ഷേത്രങ്ങളിൽ വിശാലമായ പന്തലും ഒരുക്കിയിരുന്നു. പ്രഭാതഭക്ഷണവും വിതരണം ചെയ്‌തു. ഞായറാഴ്‌ചയും കറുത്തവാവാണ്‌. അതിനാൽ ഞായറാഴ്‌ചയും ചടങ്ങുകളുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home