ട്രെയിൻ ഗതാഗതം താളം തെറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 12:41 AM | 0 min read

തൃശൂർ
കനത്ത മഴയിൽ വടക്കാഞ്ചേരി അകമലയിൽ റെയിൽവേ പാളത്തിൽ  മണ്ണും ചെളിയും നിറഞ്ഞ്‌  ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. ചൊവ്വാഴ്‌ച നാല് ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.  ഗുരുവായൂർ -തൃശൂർ  പ്രതിദിന എക്പ്രസ് നമ്പർ 06445, തൃശൂർ – ഗുരുവായൂർ പ്രതിദിന എക്സ്പ്രസ്‌  നമ്പർ 06446, ഷൊർണൂർ–-- തൃശൂർ പ്രതിദിന എക്സ്പ്രസ്‌  നമ്പർ 06497,  തൃശൂർ – ഷൊർണൂർ പ്രതിദിന എക്സ്പ്രസ്‌  നമ്പർ  06495 എന്നീ ട്രെയിനുകളാണ്  പൂർണമായും റദ്ദാക്കിയത്. കണ്ണൂർ – തിരു. ജനശതാബ്ദി  നമ്പർ  12081, കണ്ണൂർ–--ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ് 16308 , മംഗളൂരു സെൻട്രൽ – കന്യാകുമാരി, പരശുറാം എക്സ്പ്രസ്   16649 എന്നീ ട്രെയിനുകൾ ഷൊർണൂർ വരെയാണ്‌ സർവീസ് നടത്തിയത്‌. കോട്ടയം നിലമ്പൂർ റോഡ്‌ എക്‌സ്‌പ്രസ്‌  നമ്പർ 16326 അങ്കമാലിവരെ  മാത്രമാക്കി.  കോഴിക്കോട്‌ –- തിരുവനന്തപുരം സെൻട്രൽ ജനശതാബ്‌ദി എക്‌സ്‌പ്രസ്‌ നമ്പർ 12075  എറണാകുളത്തു നിന്നാണ്‌ പുറപ്പെട്ടത്‌.  കന്യാകുമാരി–- മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്  നമ്പർ 16650 ഷൊർണൂരിൽ നിന്നാണ്‌  പുറപ്പെട്ടത്‌. 
നിലമ്പൂർ റോഡ്‌ –- കോട്ടയം  എക്‌സ്‌പ്രസ്‌  നമ്പർ  16325 അങ്കമാലിയിൽ നിന്നും   ഷൊർണൂർ –-തിരുവനന്തപുരം സെൻട്രൽ വേണാട്‌ എക്‌സ്‌പ്രസ്‌   നമ്പർ 16301 ചാലക്കുടിയിൽ നിന്നും  പുറപ്പെട്ടു.  ആലപ്പുഴ–-  കണ്ണൂർ എക്‌സ്‌പ്രസ്‌  നമ്പർ 16307  ഷൊർണൂരിൽ നിന്നാണ്‌  പുറപ്പെട്ടത്‌. പാലക്കാട്‌ –-തിരുനെൽവേലി എക്‌സ്‌പ്രസ്‌ നമ്പർ 16792 ആലുവയിൽ നിന്നും പുറപ്പെട്ടു.


deshabhimani section

Related News

View More
0 comments
Sort by

Home