പീച്ചി ഡാം ഇന്ന് തുറക്കും, 
ജാഗ്രത വേണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 12:26 AM | 0 min read

 

പീച്ചി
പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും നിലവിലെ ജലനിരപ്പ് റൂൾകർവിനേക്കാൾ കൂടുതൽ ആയതിനാലും അധികജലം പുഴയിലേക്ക് ഒഴുക്കി വിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ശനി രാവിലെ ഏഴിന് പീച്ചി ഡാമിന്റെ റിവർ സ്ലൂയിസ്  തുറന്ന് പരമാവധി 0.5 മില്ലി മീറ്റർ ക്യൂബിക് ജലം  കെഎസ്ഇബിക്ക് വൈദ്യുതി ഉല്പാദനത്തിന് നൽകുന്നതിനും തുടർന്ന് ജലം പുഴയിലേക്ക് ഒഴുക്കി വിടാനുമാണ് തീരുമാനം. നിലവിലെ ജലനിരപ്പ് 77.54 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. 
പുഴയിലേക്ക് അധികജലം ഒഴുക്കുന്നതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിന്‌ നിയന്ത്രണം ഏർപ്പെടുത്തി. പ്രളയ ദുരിതാശ്വാസക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കും. മണലി, കരുവന്നൂർ പുഴകളിൽ മത്സ്യബന്ധനത്തിന്  നിയന്ത്രണം ഏർപ്പെടുത്തി. അപകട സാഹചര്യം നേരിടുന്നതിന്  ആവശ്യമായ  തയ്യാറെടുപ്പുകൾ സ്വീകരിക്കാൻ ജില്ലാ ഫയർ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പീച്ചി ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂർ ഇടവിട്ട് ജില്ലാ അടിയന്തിരഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയർക്ക് നിർദേശം നൽകി. മേൽനോട്ടം വഹിക്കുന്നതിന് തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസറേയും ചുമതലപ്പെടുത്തി.


deshabhimani section

Related News

View More
0 comments
Sort by

Home