ലഹരി വസ്തുക്കൾ പിടികൂടിയ
ചായക്കട പൂട്ടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 12:42 AM | 0 min read

പുതുക്കാട് 
പുതുക്കാട് സെന്ററില്‍ വില്‍പ്പനയ്ക്ക്‌ വച്ച  ലഹരി വസ്തുക്കൾ പിടികൂടിയ ചായക്കട പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി. 
രണ്ടുദിവസം മുമ്പാണ് ഇവിടെ നിന്ന് കഞ്ചാവ് മിഠായികളും ചാക്കുകണക്കിന് നിരോധിത പുകയില ഉൽപ്പന്നങ്ങളും വ്യാജ സിഗരറ്റുകളും പുതുക്കാട് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കടയുടമയും സഹായിയും പൊലീസ് പിടിയിലായിരുന്നു.
  24 മണിക്കൂറും പ്രവർത്തിക്കുന്ന കടയിൽ വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നെന്ന പരാതിയിലാണ് പൊലീസ് പരിശോധന നടത്തിയത്. 
അതിനിടെ ലഹരി വസ്തുക്കൾ പിടികൂടിയ കട തുറന്നുപ്രവർത്തിച്ചതിനെതിരെ  നാട്ടുകാർ രംഗത്തെത്തി. 
ഇതോടെ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരെത്തി കട അടപ്പിക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കികൊണ്ടുള്ള ഉത്തരവ് കടയിൽ പതിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home