Deshabhimani

കോള്‍നില വികസനത്തിന്‌ 
198.18 കോടി: കെ രാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 12:05 AM | 0 min read

തൃശൂർ
പൊന്നാനി- തൃശൂർ കോൾനിലങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വെള്ളപ്പൊക്കവും വരൾച്ചയും മറികടക്കുന്നതിനും നെല്ലുൽപ്പാദനം വർധിപ്പിക്കുന്നതിനും കെഎൽഡിസി, കെഎസ്ഇബി ഏജൻസികളുടെ സഹകരണത്തോടെ 198.18 കോടി രൂപയുടെ പദ്ധതി നടപ്പാക്കുകയാണെന്ന്‌  മന്ത്രി കെ രാജൻ പറഞ്ഞു. കോൾപ്പടവ് കർഷകരുടെ വാർഷിക പൊതുയോഗം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലവിതരണം കാര്യക്ഷമമായി നിർവഹിക്കുന്നതിനും വ്യത്യസ്ത സമയങ്ങളിൽ കൃഷി തുടങ്ങുന്നതിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കാർഷിക കലണ്ടർ പ്രസിദ്ധീകരിക്കും. കലക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായി.  മുരളി പെരുനെല്ലി എംഎൽഎ, തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ സി വി സജിത്ത്, സബ് കലക്ടർ മുഹമ്മദ് ഷഫീഖ് എന്നിവർ സംസാരിച്ചു. 


deshabhimani section

Related News

0 comments
Sort by

Home