കമലാസുരയ്യ ഭാവനയും യാഥാർഥ്യവും കൂട്ടിയിണക്കി : സച്ചിദാനന്ദൻ

പുന്നയൂർക്കുളം
ഭാവനയും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പുകളെ ഭാഷകൊണ്ട് ഇല്ലാതാക്കിയ എഴുത്തുകാരിയായിരുന്നു കമലാസുരയ്യ എന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പറഞ്ഞു.പുന്നയൂർക്കുളത്തെ കമല സുരയ്യ സ്മാരക സമുച്ചയത്തിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷയായി. എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ, നോവലിസ്റ്റ് ഷീല ടോമി, അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, കെ ബി സുകുമാരൻ, എ ഡി ധനീപ് എന്നിവർ സംസാരിച്ചു.









0 comments