ഗുഹാക്ഷേത്രം സംരക്ഷിക്കണം

കോവളം
നിരോധിത സംരക്ഷിതമേഖലയിൽ അന്തരിച്ച കോൺഗ്രസ് നേതാവിന്റെ പേരിൽ ഓഫീസ‌് കെട്ടിടം നിർമിക്കാനും ബാക്കിയുള്ള ഭൂമി വിൽപ്പന നടത്താനും നീക്കമെന്ന‌് ആക്ഷേപം. വിഴിഞ്ഞത്ത‌് എട്ടാംനൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഒറ്റക്കല്ലില്‍ തീര്‍ത്ത ഗുഹാക്ഷേത്രം 1965 മുതല്‍ കേന്ദ്ര പുരാവസ്തുവകുപ്പ് ഏറ്റെടുത്തിരുന്നു. ഇത‌് സംരക്ഷിത സ്മാരകമായി പരിരക്ഷിച്ചുവരികയാണ്.
ആയി രാജവംശത്തിലെ ഭരണാധിപന്മാർ ചോളശില്പ മാതൃകയില്‍ കൊത്തിയെടുത്ത ക്ഷേത്രം കാണാനും പഠിക്കാനും നിരവധി ചരിത്രവിദ്യാർഥികൾ എത്തുന്നുണ്ട‌്. ചരിത്ര സ്മാരകമെന്ന നിലയിൽ ക്ഷേത്രത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ കേന്ദ്ര പുരാവസ്തുവകുപ്പ‌് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇത‌് മറികടന്നാണ‌് അനധികൃതനിർമാണത്തിന‌് നീക്കം. അനധികൃത നിർമാണത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments