ബ്ലോക്കുതല കായിക ടീം സെലക‌്ഷൻ ക്യാമ്പ് തുടങ്ങി

ചിറയിൻകീഴ് > ത്രിതല പഞ്ചായത്തുകളിൽ ഫുട്ബോൾ, വോളിബാൾ, ക്രിക്കറ്റ്, കബഡി ഇനങ്ങളിൽ ടീമിനെ സജ്ജമാക്കുന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നാല‌് ടീമിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പ‌് തുടങ്ങി. സെലക‌്ഷൻ ക്യാമ്പിന്റെ ഉദ്ഘാടനം ശാർക്കര മൈതാനിയിൽ ഫുട്ബോൾ തട്ടിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ആർ സുഭാഷ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ‌് എസ് ഡീന അധ്യക്ഷയായി. എം വി കനകദാസ്, എസ് ചന്ദ്രൻ, എസ് സിന്ധു, എൻ ദേവ്, മോനി ശാർക്കര, വ്യാസൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും വിഷ്ണുമോഹൻ ദേവ് നന്ദിയും പറഞ്ഞു. ഞായറാഴ്ച ശാർക്കരയിൽ ക്യാമ്പ് സമാപിക്കും. പരിശീലനത്തിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള ചെലവ് ത്രിതല പഞ്ചായത്ത‌് പദ്ധതികളിൽ ഉൾപ്പെടുത്തും. പഞ്ചായത്തുകളിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ടവരിൽ മികച്ച അംഗങ്ങളെ ബ്ലോക്ക് ടീമിൽ ഉൾപ്പെടുത്തും.









0 comments