ബ്ലീഡ‌് ഫോർ ദ നേഷൻ ഉദ‌്ഘാടനം

തിരുവനന്തപുരം
മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച‌് കേരളീയസമൂഹത്തിനായി രാജീവ‌് യൂത്ത‌് ഫൗണ്ടേഷൻ സമർപ്പിക്കുന്ന സ‌്നേഹോപഹാരമായ ബ്ലീഡ‌് ഫോർ ദി നേഷൻ എന്ന പദ്ധതി തിരുവനന്തപുരത്ത‌് സ‌്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ‌്ഘാടനംചെയ‌്തു.രക്തദാതാക്കളുടെ സമ്പൂർണവിവരങ്ങൾ ഉൾക്കൊള്ളുന്ന പോർട്ടലും മൊബൈൽ ആപ്പും പദ്ധതിയുടെ ഭാഗമായി ലോഞ്ച‌് ചെയ‌്തു. ംംം.യഹലലറശിറശമ.ീൃഴ എന്ന വെബ‌്പോർട്ടൽ വഴിയും ബ്ലീഡ് ഇന്ത്യ എന്ന മൊബൈൽ ആപ‌് വഴിയും ആർക്കും സന്നദ്ധ രക്തദാതാവായി പേര‌് രജിസ്റ്റർ ചെയ്യാം. ആറുമാസംകൊണ്ട‌് അഞ്ചുലക്ഷം രക്തദാതാക്കളുടെ സമ്പൂർണവിവരങ്ങൾ അടങ്ങുന്ന പോർട്ടലാണ‌് ലക്ഷ്യമിടുന്നത‌്.റഷീദ‌് പറമ്പൻ അധ്യക്ഷനായി. മലയിൻകീഴ‌് വേണുഗോപാൽ, ഡിവൈഎഫ‌്ഐ ട്രഷറർ ഐ പി ബിനു, നിഷാദ‌്, ലീന, രതീഷ‌്കൃഷ്ണ, സിബി ജാസ‌്, ബെന്നി പെരുവന്താനം, ജിതേഷ‌് കുഴിക്കാട‌്, അഡ്വ. സലാം, പി മാധവദാസ‌് എന്നിവർ സംസാരിച്ചു.









0 comments