നിക്ഷേപകര്‍ക്ക് അനുകൂലമായ കോടതിവിധി ലഭിച്ചതിനാല്‍ ആക‌്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭപരിപാടികള്‍ നടത്തുന്നില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2018, 06:46 PM | 0 min read

വെള്ളറട > നിർമൽകൃഷ്ണ നിക്ഷേപത്തട്ടിപ്പുകേസിൽ മധുര ഹൈക്കോടതിയിൽനിന്ന് നിക്ഷേപകർക്ക് അനുകൂലമായ വിധി ലഭിച്ചതിനാൽ ആക‌്ഷൻ കൗൺസിൽ സമരത്തിനില്ലെന്ന‌് ഭാരവാഹികൾ അറിയിച്ചു. 
കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസുകാർ നാഗർകോവിൽ കലക്ടറേറ്റുപടിക്കൽ നടത്തുന്ന ധർണയ‌്ക്ക് ആ‌ക‌്ഷൻ കൗൺസിലുമായി ഒരു ബന്ധവുമില്ല. ആക‌്ഷൻ കൗൺസിൽ  കോടതിവിധി നടപ്പാക്കുന്നതിനെക്കുറിച്ചും മറ്റ‌് വിവരങ്ങളും ഉടൻ നിക്ഷേപകരെ ബോധ്യപ്പെടുത്താനായി  യോഗം വിളിച്ചുചേർക്കും. കോടതി നിർദേശിച്ചതരത്തിൽ പളുകലിലെ നിർമൽകൃഷ്ണ ആസ്ഥാനത്ത് ജില്ലാ റവന്യൂ ഓഫീസറുടെ നേതൃത്വത്തിൽ ഓഫീസ് 30 മുതൽ പ്രവർത്തനം ആരംഭിക്കും. കോടതിയുടെ നിയന്ത്രണത്തിൽ തികച്ചും ഔദ്യോഗികമായി പ്രവർത്തിക്കുന്ന ഓഫീസിൽ നിർമലന്റെ സ്വത്തുവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള നടപടിക്രമങ്ങളുടെ ക്രോഡീകരണമാണ് നടക്കുക. അതിനാൽ  കമ്മിറ്റി ആവശ്യപ്പെടാതെ ആദ്യഘട്ടത്തിൽ നിക്ഷേപകർ  ഓഫീസിൽ വരേണ്ട ആവശ്യമില്ല. നിർമലന്റെയും ബിനാമികളുടെയും സ്വത്തുവകകൾ  കണ്ടെത്തി വില നിശ്ചയിച്ച് കോടതിയുടെ നിയന്ത്രണത്തിൽ  ലേലം ചെയ്തോ വിലയ‌്ക്ക‌് വിറ്റോ പണം ഈടാക്കി നിക്ഷേപകർക്ക‌് വീതിച്ചുനൽകാനാണ് കോടതിവിധി. നിക്ഷേപകർക്ക് ഇവ വാങ്ങാൻ ചില സാഹചര്യത്തിൽ മുൻഗണന ഉണ്ടെങ്കിലും വില പൂർണമായും നൽകണം.
ഇനിയും പരാതി രജിസ‌്റ്റർ ചെയ്യാത്ത നിക്ഷേപകർ ഒക്ടോബർ 30നുമുമ്പ‌് നാഗർകോവിൽ ഒഴിവനാശേരിയിലെ  ഇഒഡബ്ല്യു ഓഫീസിലെത്തി രേഖകൾ സമർപ്പിക്കണം.


deshabhimani section

Related News

View More
0 comments
Sort by

Home