മിനി ഇൻഡോർ സ്റ്റേഡിയം നിർമിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2018, 07:18 PM | 0 min read

ചിറയിൻകീഴ് > അഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് മിനി ഇൻഡോർ സ്റ്റേഡിയം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അഴൂർ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥലമാണിത്. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അനിൽ പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയം  അംഗീകരിച്ച് തീരുമാനമെടുത്തു. 1991ൽ സർക്കാർ നിർദേശപ്രകാരം വി ശരവണദാസ് ചെയർമാനായ അഴൂർ സ്റ്റേഡിയം നിർമാണ കമ്മിറ്റിയാണ് സ്റ്റേഡിയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.
ഇവിടെ കുന്നുകൾ ഇടിച്ചുനിരത്തി സ്റ്റേഡിയം നിർമാണം ആരംഭിച്ചു.  ഇരിപ്പിടങ്ങളുടെ നിർമാണം ആരംഭിക്കുകയും ചെയ‌്തു. കാലപ്പഴക്കം കാരണം ഇരിപ്പിടങ്ങൾ ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ്‌. പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിലെ സ്പോർട്സ് ഇനങ്ങൾ ഇവിടെയാണ‌് നടക്കുന്നത്. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകളും ഈ സ്ഥലത്ത് സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, കായികപരിശീലനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇവിടെയില്ല. വിശ്രമമുറികൾ, ശൗചാലയം എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ അടങ്ങുന്ന മിനി ഇൻഡോർ സ്റ്റേഡിയം നിർമിക്കണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.


deshabhimani section

Related News

View More
0 comments
Sort by

Home