വെഞ്ഞാറമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക‌്. സംസ്ഥാന സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലൂടെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 370 പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.
പദ്ധതിയുടെ ഭാഗമായാണ് വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചുകോടി രൂപ മുടക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക‌് ഉയർത്തപ്പെടുന്നത്.
പദ്ധതിയുടെ നിർമാണോദ്ഘാടനം ഡി കെ മുരളി എംഎൽഎ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ ബാബുരാജ് അധ്യക്ഷനായി.
സ്കൂളിലെ 45 ഹൈടെക് ക്ലാസ‌് റൂമുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാറും പ്രതിഭാസംഗമം കെഐടിഇ ചെയർമാൻ അൻവർസാദത്തും നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ ഷീലകുമാരി, ജില്ലാ പഞ്ചായത്തംഗം വൈ വി ശോഭകുമാർ, എം എസ് ഷാജി, ബിനു എസ് നായർ, എസ് അനിൽ, എസ് സുജാതൻ, പി വാമദേവൻപിള്ള, ബേബിജോൺ, ഷാജി എസ്എ, കെ പി കർണൻ, എം മണിയൻപിള്ള, സഫീന തുടങ്ങിയവർ സംസാരിച്ചു. ജി ഹരികുമാർ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.









0 comments