തീരമണഞ്ഞ്‌ 
വികസനസ്വപ്‌നം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 12:51 AM | 0 min read

 
തിരുവനന്തപുരം 
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം യാഥാ‌ർഥ്യമായതോടെ ലോക തുറമുഖ ഭൂപടത്തിൽ കേരളം പുതിയൊരു അധ്യായമാണ്‌ എഴുതിച്ചേർത്തത്‌. രാജ്യത്തിന്റെ വികസനകവാടമായി വളരുന്ന ഈ തീരത്താണ്‌ സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ കൊടി ഉയരുക. വിഴിഞ്ഞം തുറമുഖത്തിന്റെ ആശയരൂപീകരണംമുതൽ ഇന്നുവരെ എല്ലാ പ്രവർത്തനത്തിലും സിപിഐ എമ്മിന്‌ പങ്കുണ്ട്. തുറമുഖ പദ്ധതിക്കായി 2013 ഏപ്രിൽ 19ന് ഐതിഹാസിക പ്രതിഷേധം സംഘടിപ്പിച്ചത് എൽഡിഎഫാണ്. 
വിഴിഞ്ഞംമുതൽ അയ്യൻകാളി ഹാൾവരെ തീർത്ത മനുഷ്യച്ചങ്ങലയിൽ പതിനായിരങ്ങൾ കണ്ണിചേർന്നു. ആദ്യകണ്ണിയായത് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. അന്ന്‌ കേന്ദ്രം ഭരിച്ച മൻമോഹൻ സിങ്‌ സർക്കാരും സംസ്ഥാനം ഭരിച്ച ഉമ്മൻചാണ്ടി സർക്കാരും പദ്ധതി കൈയൊഴിഞ്ഞപ്പോഴാണ്‌ എൽഡിഎഫ്‌ സമരം സംഘടിപ്പിച്ചത്. തുറമുഖ പദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 2012ൽ എൽഡിഎഫ്‌ കൺവൻഷനും 2013ൽ ജനകീയ കൂട്ടായ്‌മയും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ 212 ദിവസം നീണ്ട സത്യഗ്രഹസമരവും  നടത്തി. നിയമസഭയിലും സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ശബ്‌ദമുയർത്തി. 1996ൽ ഇ കെ നായനാർ സർക്കാരിന്റെ കാലത്താണ്‌ തുറമുഖത്തിനായി ആദ്യനടപടി ആരംഭിച്ചത്. പിന്നാലെ അധികാരത്തിലെത്തിയ എ കെ ആന്റണി സർക്കാർ കാര്യമായ പരിശോധന നടത്താതെ ടെൻഡർ നൽകിയതിനാൽ അനുമതി കേന്ദ്രം നിഷേധിച്ചു. 2006ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാരും പദ്ധതിക്കായി ഫലപ്രദമായ ഇടപെടൽ നടത്തി. 2011ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ 2015 ആഗസ്‌തിലാണ്‌ അദാനി ഗ്രൂപ്പുമായി കരാറുണ്ടാക്കിയത്‌. കരാറിലെ പല വ്യവസ്ഥയോടും സിപിഐ എമ്മിന്‌ എതിർപ്പുണ്ടായിരുന്നെങ്കിലും തുടർന്ന്‌ അധികാരത്തിലെത്തിയ എൽഡിഎഫ്‌ സർക്കാർ നിർമാണം ആരംഭിച്ച്‌ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home