428 അപേക്ഷ തീർപ്പാക്കി

നെയ്യാറ്റിൻകര
നെയ്യാറ്റിൻകര താലൂക്കുതല അദാലത്തിൽ വിവിധ വകുപ്പുകളിലായി 713 അപേക്ഷയാണ് ലഭിച്ചത്. അതിൽ 428 അപേക്ഷ തീർപ്പാക്കി. പുതുതായി 962 അപേക്ഷയാണ് അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ നേരിട്ട് ലഭിച്ചത്. 352 എഎവൈ, പിഎച്ച്എച്ച് കാർഡുകൾ നൽകി. അദാലത്തിൽ 352 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു. നെയ്യാറ്റിൻകര താലൂക്കിൽ അർഹതാ മാനദണ്ഡങ്ങൾക്കു വിധേയമായി 352 അപേക്ഷകർക്കാണ് മുൻഗണനാ/അന്ത്യോദയാ അന്നയോജന റേഷൻ കാർഡുകൾ അനുവദിച്ചത്. 341 അന്ത്യോദയാ അന്നയോജന കാർഡുകളും 11 പിഎച്ച്എച്ച് കാർഡുകളുമാണ് വിതരണം ചെയ്തത്.









0 comments