അരുവിക്കര ഡാമിലെ മണ്ണ്‌ നീക്കൽ പദ്ധതി ഉദ്ഘാടനം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 12:10 AM | 0 min read

വിളപ്പിൽ
അരുവിക്കര ഡാമില്‍നിന്ന്‌ എക്കലും മണ്ണും നീക്കുന്ന പദ്ധതി 11ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡാമിൽ മണ്ണും മണലും അടിഞ്ഞ്‌ സംഭരണശേഷിയിൽ കുറവുണ്ടായതിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതി. പദ്ധതി പൂർത്തിയാക്കാനായി ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്റ് കോർപറേഷനെ (കെഐഐഡിസി) ചുമതലപ്പെടുത്തിയിരുന്നു. ന്യൂമാ  റ്റിക് സക്ഷന്‍ പമ്പോ കട്ടര്‍ സക്ഷന്‍ ഡ്രെഡ്‌ജറോ ഉപയോഗിച്ച് ഡാമില്‍നിന്നുള്ള മണ്ണും മണലും നീക്കണം. വെള്ളത്തിന്റെ അംശമുള്ള മാലിന്യവും മണലും വേര്‍തിരിക്കാനുള്ള മെഷീനും ഉപയോഗിക്കണം.  ഡിവൈൻ ഷിപ്പിങ്‌ സർവീസസ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. പദ്ധതിയിലൂടെ സർക്കാരിന് വരുമാനവും ഡാമിൽ അധിക ജലസംഭരണശേഷിയും ഉറപ്പാക്കാനാകുമെന്ന്‌ ജി സ്റ്റീഫന്‍ എംഎല്‍എ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home