ജര്‍മന്‍ സാങ്കേതികവിദ്യയില്‍ വെള്ളനാട്‌– കുളക്കോട്‌ – അരുവിക്കര റോഡ്‌ ഒരുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 02:11 AM | 0 min read

വിളപ്പിൽ 
ആധുനിക സാങ്കേതികവിദ്യയില്‍ വെള്ളനാട്‌ കുളക്കോട്‌ അരുവിക്കര റോഡ്‌ നിര്‍മാണം. എഫ്‌ ഡി ആർ സാങ്കേതിക രീതി ഉപയോഗിച്ച് പ്രവൃത്തികള്‍ തുടങ്ങി. ആദ്യ അറുപത്‌ മീറ്ററില്‍ ട്രയൽ നിർമാണ് നടക്കുന്നത്. 8.80 കോടി രൂപ ചെലവില്‍ ഏഴ്‌ മീറ്റർ വീതിയിൽ മൂന്നര കിലോമീറ്റർ റോഡാണ് നിർമിക്കുന്നത്. പ്രവൃത്തികള്‍ക്ക് മുന്നോടിയായി ഇലക്ട്രിക്‌ പോസ്റ്റുകൾ മാറ്റുന്ന ജോലികളും പുരോഗമിക്കുന്നു. 
വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിങ് ജോലികൾ ‌ പൂർത്തിയാകുന്ന മുറയ്ക്ക്‌ മുഴുവന്‍ നിർമാണ ജോലികളും ആരംഭിക്കും. ഉപരിതലം ഇളക്കിമാറ്റി അതേ വസ്തുക്കൾ ഉപയോഗിച്ച് റോഡുകൾ പുനർനിർമിക്കുന്ന  പരിസ്ഥിതി സൗഹൃദനിർമാണ രീതിയാണ്‌ ഫുൾഡെപ്ത് റിക്ലമേഷൻ (എഫ് ഡി ആർ) എന്ന സാങ്കേതിക വിദ്യ. നിർമാണവസ്തുക്കൾ തീരെ കുറവായതിനാൽ പ്രകൃതിചൂഷണം വലിയ അളവോളം കുറയ്ക്കാനാകും. 
ഇളക്കിമാറ്റുന്ന ഉപരിതല സിമന്റ്, സ്റ്റെബിലൈസർ എന്നിവ ചേർത്ത് പുനരുപയോഗിച്ചും അതിന് മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ് പാളി നൽകുന്നതാണ് പുതിയ റോഡ് നിര്‍മാണം. റോഡിന് അറ്റകുറ്റപ്പണി കുറവാണെന്നതും സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണ്. 


deshabhimani section

Related News

View More
0 comments
Sort by

Home