ഹോമിയോപത്‌സ്‌ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 10:36 PM | 0 min read

തിരുവനന്തപുരം > ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്‌‌സ്‌ കേരളയുടെ (ഐഎച്ച്കെ) അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. ഞായറാഴ്ച നടന്ന ഇന്റർഡിസിപ്ലിനറി സെഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

പക്ഷി, മൃഗാദികളുടെ ചികിത്സയിൽ ചെലവുകുറഞ്ഞതും പാർശ്വഫലരഹിതവുമായ ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് സർക്കാൻ മുൻകൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഐഎച്ച്കെ സംസ്ഥാന പ്രസിഡന്റ് ഡോ. കൊച്ചുറാണി വർഗീസ് അധ്യക്ഷയായി.

വെറ്ററിനറി ഹോമിയോപ്പതി, അഗ്രോ ഹോമിയോപ്പതി, വിവിധ മേഖലയിലുള്ള ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള ശാസ്ത്രജ്ഞർ, പാനലിസ്റ്റുകൾ, ഡോക്ടർമാർ എന്നിവർ വിവിധ സെഷനുകളിലായി ചർച്ചകളിൽ പങ്കെടുത്തു. സമാപനചടങ്ങ്‌ കെ എസ്‌ ശബരീനാഥ്‌ ഉദ്‌ഘാടനം ചെയ്തു. ഡോ. ടി അജയൻ, ഡോ. വി അജേഷ്, ജന. സെക്രട്ടറി ഡോ. എം മുഹമ്മദ് അസ്‌ലം, ഡോ. ആർ എസ് രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home