നേമം, മംഗലപുരം സമ്മേളനങ്ങൾ ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 01:36 AM | 0 min read

നേമം
സിപിഐ എം നേമം ഏരിയ സമ്മേളനത്തിന് ശനിയാഴ്ച കൊടിയേറും. രാവിലെ ഒമ്പതിന് തിരുവല്ലം ശിവരാജൻ നഗറിൽ (പാപ്പനംകോട് ദർശന ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്ഘാടനം ചെയ്യും. പതാക, കൊടിമര, ദീപശിഖ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. തിങ്കൾ വൈകിട്ട് സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് ചുവപ്പ്സേന മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. വെങ്ങാനൂർ ഭാസ്കരൻ നഗറിലെ പൊതുയോഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി വി ജോയി ചുവപ്പ്സേന മാർച്ചിന് സല്യൂട്ട് സ്വീകരിക്കും.
വെങ്ങാനൂർ ഭാസ്കരന്റെ സ്മൃതി മണ്ഡപത്തിൽനിന്ന്‌ എ പ്രതാപചന്ദ്രൻ ക്യാപ്റ്റനും ജി വസുന്ധരൻ മാനേജറുമായ പതാക ജാഥ ജില്ലാ കമ്മിറ്റി അംഗം എസ് കെ പ്രീജ ഉദ്ഘാടനം ചെയ്തു. തിരുവല്ലം ശിവരാജന്റെ സ്മൃതി മണ്ഡപത്തിൽനിന്ന്‌ എസ് രാധാകൃഷ്ണൻ ക്യാപ്റ്റനും ടി മല്ലിക മാനേജറുമായ കൊടിമര ജാഥ ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ ഉദ്ഘാടനം ചെയ്തു. നരുവാമൂട് സുദർശനൻ -ചന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ എസ് കെ പ്രമോദ് ക്യാപ്റ്റനും എം ഉദയകുമാർ മാനേജറുമായ ദീപശിഖ റാലി ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ ഉദ്ഘാടനം ചെയ്തു.
പാപ്പനംകോട് കരുമം തുളസി രക്തസാക്ഷി മണ്ഡപത്തിൽനിന്നും സി സിന്ധു ക്യാപ്റ്റനും നേമം ഒ ഷാഹുൽ ഹമീദ് സ്മൃതി മണ്ഡപത്തിൽനിന്നും എ കമാൽ ക്യാപ്റ്റനുമായ ദീപശിഖ ജാഥ ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രനും എസ്റ്റേറ്റ് ലോക്കലിൽ വെട്ടിക്കുഴി രവീന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നും നിറമൺകര വിജയൻ ക്യാപ്റ്റനായ ജാഥ കെ പ്രസാദും ബാലരാമപുരം ടൗൺ ലോക്കലിൽ പി ഫക്കീർഖാൻ സ്മൃതി മണ്ഡപത്തിൽനിന്നും എസ് കെ സുരേഷ് ചന്ദ്രൻ ക്യാപ്റ്റനായ ജാഥ ബാലരാമപുരം കബീറും പള്ളിച്ചൽ ലോക്കലിൽ താന്നിവിള സുരേന്ദ്രൻ സ്മൃതി മണ്ഡപത്തിൽനിന്നും എസ് ശ്രീകണ്ഠൻ ക്യാപ്റ്റനായ ജാഥ ഐ ബി സതീഷ് എംഎൽഎയും ബാലരാമപുരം നോർത്തിൽ എസ് സുദർശനൻ സ്മൃതി മണ്ഡപത്തിൽനിന്നും എം എച്ച് സദ്ദിഖ് അലി ക്യാപ്റ്റനായ ജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറും ബാലരാമപുരം സൗത്ത് ലോക്കലിൽ വി ജെ തങ്കപ്പൻ സ്മൃതി മണ്ഡപത്തിൽനിന്നും വി മോഹനൻ ക്യാപ്റ്റനായ ജാഥ കെ ആൻസലൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയിൽ എത്തിചേർന്ന കൊടിമരവും പതാകയും ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമനും ദീപശിഖകൾ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം ബഷീർ, എസ് കെ പ്രീജ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ബാലരാമപുരം കബീർ, എസ് രാധാകൃഷ്ണൻ എന്നിവരും ഏറ്റുവാങ്ങി.  
 മംഗലപുരം
ആവേശത്തിരയുയർത്തി സിപിഐ എം മംഗലപുരം ഏരിയ സമ്മേളനത്തിന്റെ പതാക, -കൊടിമര-, ദീപശിഖാ ജാഥകൾ സംഗമിച്ചു. പ്രതിനിധി സമ്മേളനം ശനി രാവിലെ ഒമ്പതിന്‌ സീതാറാം യെച്ചൂരി നഗറിൽ (പോത്തൻകോട് എം ടി ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം എംപി ഉദ്ഘാടനം ചെയ്യും. 
കൊച്ചുരാജൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള പതാക ജാഥ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുൽസലാം ക്യാപ്റ്റനും എസ് വിധിഷ് മാനേജരുമായിരുന്നു.സക്കീർ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള കൊടിമര ജാഥ ഏരിയ കമ്മിറ്റി അംഗം അഡ്വ. സായികുമാർ ഉദ്ഘാടനം ചെയ്തു. പെരുംങ്കുഴി ലോക്കൽ സെക്രട്ടറി അഡ്വ. എം റാഫി ക്യാപ്റ്റനും   സി സുര മാനേജരുമായിരുന്നു. 
എട്ട്‌ ലോക്കൽ മേഖലകളിൽനിന്നായിരുന്നു ദീപശിഖാ ജാഥകൾ. മുട്ടപ്പലം എം എ റഷീദ്  സ്മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖാജാഥ  ആർ അനിൽ ഉദ്ഘാടനം ചെയ്തു. കഠിനംകുളം ബി നടേശൻ സ്മൃതിമണ്ഡപത്തിൽനിന്നുള്ളത്‌  കഠിനംകുളം സാബു, മേനംകുളം സ്റ്റെല്ലസ്റ്റ് നെറ്റോ സ്മൃതിമണ്ഡപത്തിൽനിന്നുള്ളത്‌ എ സ്നാഗപ്പൻ, കണിയാപുരം ആർ സുന്ദരൻ  സ്മൃതിമണ്ഡപത്തിൽനിന്നുള്ളത്‌  എം ജലീൽ,  അണ്ടൂർക്കോണം സദാശിവൻ  സ്മൃതിമണ്ഡപത്തിൽനിന്നുള്ളത്‌ വി വിജയകുമാർ, പോത്തൻകോട് ജി വാമദേവൻ  സ്മൃതിമണ്ഡപത്തിൽനിന്നുള്ളത്‌  എൻ ജി കവിരാജൻ,   വേങ്ങോട്  കെ വേലു സ്മൃതിമണ്ഡപത്തിൽനിന്നുള്ളത്‌  അഡ്വ. യാസിർ,  തോന്നയ്ക്കൽ കെ എസ് ഉമ്മർ  സ്മൃതിമണ്ഡപത്തിൽ നിന്നുള്ള ദീപശിഖാ ജാഥ വേങ്ങോട് മധു എന്നിവർ ഉദ്ഘാടനം ചെയ്തു.
  സംഘാടക സമിതി ചെയർമാൻ എൻ ജി കവിരാജൻ, കൺവീനർ എസ് വി സജിത്ത്, ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു, ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ പോത്തൻകോട്‌ ജങ്‌ഷനിൽ കൊടിമരം, പതാക, ദീപശിഖകൾ ഏറ്റുവാങ്ങി. തിങ്കൾ വൈകിട്ട്‌ നാലിന്‌ കരൂർ ജങ്‌ഷനിൽനിന്ന്‌ റെഡ് വളന്റിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പോത്തൻകോട് ജങ്‌ഷൻ) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം വി നികേഷ് കുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
 


deshabhimani section

Related News

View More
0 comments
Sort by

Home