ഇന്നുണരും നെയ്യാറ്റിൻകര

നെയ്യാറ്റിൻകര
ജില്ലയിലെ കലാകൗമാരം ഇനി അഞ്ച് നാൾ നെയ്യാറ്റിൻകരയിലേക്ക്. പാട്ടും നൃത്തവും വാദ്യമേളങ്ങളും ഭാവാഭിനയങ്ങളുടെ അരങ്ങുണർത്തും. ജില്ലാ സ്‌കൂൾ കലോത്സവത്തിന് തിങ്കളാഴ്‌ച തിരശീലയുയരും.
വെള്ളിവരെ നടക്കുന്ന കലാമേളയിൽ 12 ഉപജില്ലകളിൽ നിന്നായി 7470 കുട്ടികൾ മാറ്റുരയ്‌ക്കും. നെയ്യാറ്റിൻകരയിലെ 15 വേദിയിലായി 315 ഇനത്തില്‍ മത്സരം നടക്കും. പുതുക്കിയ മാനുവല്‍ പ്രകാരമാണ് ഇത്തവണത്തെ കലോത്സവം.
അഞ്ച് ഗോത്രകലകൾ മത്സരഇനങ്ങളായി വേദിയിലെത്തും. മംഗലംകളി, പണിയനൃത്തം, ഇരുള നൃത്തം, പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ് അരങ്ങേറുക.നെയ്യാറ്റിൻകര ഗവ. ബോയ്‌സ് എച്ച്‌എസ്‌എസ് ആണ് പ്രധാന വേദി. ആദ്യദിവസമായ തിങ്കളാഴ്‌ച 13 വേദികളിൽ മത്സരം നടക്കും. രാവിലെ 10ന് രചനാമത്സരങ്ങൾ ആരംഭിക്കും. നെയ്യാറ്റിൻകര ഗവ. ബോയ്‌സ് എച്ച്‌എസ്‌എസിലെ 30 ക്ലാസ് മുറിയിലാണ് രചനാമത്സരങ്ങൾ. പകൽ 11 മുതൽ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ബാൻഡ് മേളം മത്സരം.
പകൽ 3.30ന് മന്ത്രി ജി ആർ അനിൽ കലോത്സവം ഉദ്‌ഘാടനംചെയ്യും. നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്‌എസ്‌എസിലാണ് ഊട്ടുപുര.
വേദികൾ
● വേദി 1, 2: നെയ്യാറ്റിൻകര ഗവ.ബോയ്‌സ് എച്ച്‌എസ്‌എസ്, ● വേദി 3,4: നെയ്യാറ്റിൻകര- ഗവ. ഗേൾസ് എച്ച്‌എസ്‌എസ്, ● വേദി 5,6: ജെബിഎസ് നെയ്യാറ്റിൻകര, ● വേദി 7: -നെയ്യാറ്റിൻകര സെന്റ് ഫിലിപ്, ● വേദി 8:- ടൗൺ ഹാൾ, ● വേദി 9: സ്കൗട്ട് ഹാൾ, ● വേദി 10 : ടൗൺ എൽപിഎസ്, ● വേദി 11,12: -നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവന്റ്, ● വേദി 13: എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി ഹാൾ, ● വേദി 14,15: നെയ്യാറ്റിൻകര വിദ്യാധിരാജ.
അരങ്ങിൽ ഇന്ന്
● വേദി 1, നെയ്യാറ്റിൻകര ഗവ. ബോയ്‌സ് എച്ച്‌എസ്‌എസ്
രാവിലെ 10 മുതൽ: രചനാമത്സരങ്ങൾ
വൈകിട്ട് നാലുമുതൽ: തിരുവാതിര (യുപി, എച്ച്എസ്, എച്ച്‌എസ്‌എസ്)
● വേദി 2, നെയ്യാറ്റിൻകര ഗവ. ബോയ്‌സ് എച്ച്‌എസ്‌എസ്
വൈകിട്ട് നാല്: വഞ്ചിപ്പാട്ട് (എച്ച്‌എസ്, എച്ച്‌എസ്‌എസ്)
● വേദി 3, നെയ്യാറ്റിൻകര- ഗവ. ഗേൾസ് എച്ച്‌എസ്‌എസ്
വൈകിട്ട് നാല്: കഥകളി (എച്ച്‌എസ് പെൺ, എച്ച്‌എസ്‌എസ് പെൺ, ഗ്രൂപ്പ് എച്ച്‌എസ്, ഗ്രൂപ്പ് എച്ച്‌എസ്‌എസ്)
● വേദി 4, നെയ്യാറ്റിൻകര- ഗവ. ഗേൾസ് എച്ച്‌എസ്‌എസ്
വൈകിട്ട് നാല്: ചാക്യാർകൂത്ത് (എച്ച്‌എസ്‌എസ്, എച്ച്‌എസ്)
വൈകിട്ട് അഞ്ച്: നങ്ങ്യാർകൂത്ത് (എച്ച്‌എസ്‌എസ്, എച്ച്‌എസ്)
● വേദി 5, വേദി 6, ജെബിഎസ് നെയ്യാറ്റിൻകര
വൈകിട്ട് നാല്: ചെണ്ട/തായമ്പക എച്ച്‌എസ്‌എസ്
വൈകിട്ട് ആറ്: ചെണ്ടമേളം എച്ച്‌എസ്‌എസ്
രാത്രി എട്ട്: -പഞ്ചവാദ്യം എച്ച്‌എസ്‌എസ്
● വേദി 7, നെയ്യാറ്റിൻകര സെന്റ് ഫിലിപ്
സംസ്കൃതോത്സവം
● വേദി 8, ടൗൺ ഹാൾ
വൈകിട്ട് നാല്: സംസ്കൃതം പ്രസംഗം (എച്ച്‌എസ്‌എസ് ജനറൽ)
വൈകിട്ട് 4.30:- സംസ്കൃതം പദ്യംചൊല്ലൽ (എച്ച്‌എസ്‌എസ് ജനറൽ)
വൈകിട്ട് 5.30: കൂടിയാട്ടം (യുപി, എച്ച്എസ്, എച്ച്‌എസ്‌എസ്)
● വേദി 9, സ്കൗട്ട് ഹാൾ
അറബിക് കലോത്സവം
● വേദി 10, ടൗൺ എൽപിഎസ്
വൈകിട്ട് നാല്: ഗസൽ ആലാപനം ഉറുദു (എച്ച്‌എസ്, എച്ച്‌എസ്‌എസ്)
● വേദി 11, നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവെന്റ്
വൈകിട്ട് നാല്: പദ്യം ചൊല്ലൽ അറബിക് ജനറൽ (യുപി, എച്ച്എസ്, എച്ച്‌എസ്‌എസ്)
വൈകിട്ട് ഏഴ്: പ്രസംഗം അറബിക് ജനറൽ എച്ച്‌എസ്‌എസ്
● വേദി 13, എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി ഹാൾ
വൈകിട്ട് നാല്: അക്ഷരശ്ലോകം (യുപി, എച്ച്എസ്, എച്ച്‌എസ്‌എസ്)
വൈകിട്ട് 5.30: കാവ്യകേളി (എച്ച്‌എസ്, എച്ച്‌എസ്‌എസ്)
● വേദി 14, നെയ്യാറ്റിൻകര വിദ്യാധിരാജ
വൈകിട്ട് നാല്: ചെണ്ട/തായമ്പക ജനറൽ എച്ച്‌എസ്
വൈകിട്ട് ആറ്:- ചെണ്ടമേളം ജനറൽ എച്ച്‌എസ്
രാത്രി എട്ട്: പഞ്ചവാദ്യം ജനറൽ എച്ച്‌എസ്
● വേദി 15, നെയ്യാറ്റിൻകര വിദ്യാധിരാജ
വൈകിട്ട് നാല്: പ്രസംഗം ഹിന്ദി (യുപി, എച്ച്എസ്, എച്ച്‌എസ്‌എസ്)
വൈകിട്ട് ഏഴ്: പദ്യംചൊല്ലൽ ഹിന്ദി (എച്ച്‌എസ്, എച്ച്‌എസ്‌എസ്)
● നെയ്യാറ്റിൻകര മുനിസിപ്പൽ മൈതാനം
പകൽ 11: ബാൻഡ് മേളം മത്സരം
ഇത്തവണയുണ്ട്
ഓവറോൾ
ചാമ്പ്യൻ
ഇത്തവണ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യനുണ്ടാകും. നിലവിൽ യുപി, എച്ച്എസ്, എച്ച്എസ്എസ്, സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്‌കൂളുകൾക്കും ഉപജില്ലകൾക്കും ട്രോഫി നൽകുന്നതാണ് രീതി. ഇതിനുപകരം എല്ലാവിഭാഗങ്ങളിൽനിന്നും ആകെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഉപജില്ലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകും. എല്ലാ വിഭാഗത്തിലുമായി കൂടുതൽ പോയിന്റ് നേടി ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്കും ട്രോഫി സമ്മാനിക്കും. ഇതിനു പുറമേ വ്യക്തിഗത, ഗ്രൂപ്പ് ഇന വിജയികൾക്കായി 351 ട്രോഫികളാണ് ഒരുക്കിയിട്ടുള്ളത്. ഫലപ്രഖ്യാപന ദിവസംതന്നെ വിജയികൾക്ക് ട്രോഫി സമ്മാനിക്കാനാണ് തീരുമാനം.









0 comments