യുവാവിനെ കുത്തിക്കൊന്ന പ്രതിക്കായി അന്വേഷണം ഊർജിതം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 11:06 PM | 0 min read

ചിറയിൻകീഴ് 
ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി  പൊലീസ്. കടയ്ക്കാവൂർ ദേവരുനട തുണ്ടത്തിൽ വീട്ടിൽ  വിഷ്ണു പ്രകാശാണ് (26) വെള്ളി വൈകുന്നേരം 6.30ന്‌ ചിറയിൻകീഴ് ആനത്തലവട്ടം ഗുരുമന്ദിരം ചൂണ്ടക്കടവിൽ കുത്തേറ്റ് മരിച്ചത്. 
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജയനാണ് (ഒട്ടോ ജയൻ) വിഷ്ണുവിനെ കുത്തിയതെന്ന് ദൃക്സാക്ഷിയാണ് പൊലീസിനെ അറിയിച്ചത്. കഴുത്തിന് കുത്തേറ്റ വിഷ്ണു 100 മീറ്ററോളം നടന്നു പരിസരത്തുള്ള ഒരു വീടിന് സമീപം എത്തി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ  മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളി വൈകിട്ട്
മൂന്നു സുഹൃത്തുക്കൾക്കൊപ്പം കായൽ മീൻ വാങ്ങുന്നതിനായാണ് വിഷ്ണു ആനത്തലവട്ടം ചൂണ്ടക്കടവിലെത്തിയത്. മീൻ വാങ്ങുന്നതിനിടെ പൊലീസ് തിരയുന്ന  ജയന്റ സുഹൃത്തും വിഷ്ണുവുമായി തർക്കമുണ്ടായി. 
തുടർന്ന് ജയൻ പ്രശ്‌നത്തിലിടപെടുകയും കൈയിലെ  കത്തികൊണ്ട് വിഷ്ണുവിനെ കഴുത്തിൽ കുത്തുകയുമായിരുന്നു. പ്രതിയുടെ സുഹൃത്ത് പൊലീസ്‌ കസ്റ്റഡിയിലായതായി സൂചനയുണ്ട്. 
ഗൾഫിൽ നിന്ന് ആറുമാസം മുമ്പ്‌ നാട്ടിലെത്തിയ വിഷ്ണു അടുത്ത മാസം ആറിന് വീണ്ടും പോകാനിരിക്കെയാണ് മരണം. 
പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ശനി വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ പ്രകാശൻ–- - രമ ദമ്പതികളുടെ മകനാണ് വിഷ്ണു.


deshabhimani section

Related News

View More
0 comments
Sort by

Home