ടിപ്പറിനടിയിൽപ്പെട്ട്‌ 
സർവകലാശാല 
ജീവനക്കാരി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 11:01 PM | 0 min read

വർക്കല
തെരുവുനായ കുറുകെച്ചാടി സ്കൂട്ടർ മറിഞ്ഞ് ടിപ്പറിനടിയിൽപ്പെട്ട കേരള സർവകലാശാല പ്രസ് ഓഫീസ് സൂപ്രണ്ട് മരിച്ചു. പാരിപ്പള്ളി ഇഎസ്ഐ ജങ്‌ഷൻ ഐഒസി റോഡ്‌ അവിട്ടം വില്ലയിൽ വിനീത (42) ആണ് മരിച്ചത്. 
വെള്ളി രാവിലെ 7.30 ഓടെ ജോലിക്കായി വർക്കല റെയിൽവേ സ്റ്റേഷനിലേക്ക്‌ ഭർത്താവ് ജയകുമാറിനൊപ്പം സ്കൂട്ടറിൽ പോകവേയായിരുന്നു അപകടം. 
കൊച്ചുപാരിപ്പള്ളിക്ക് സമീപം പൊലീസ് മുക്കിൽവച്ച്‌ തെരുവ് നായ കുറെകെച്ചാടുകയായിരുന്നു. തുടർന്ന് സ്കൂട്ടർ നിയന്ത്രണംതെറ്റി മറിഞ്ഞു. 
വിനീത റോഡിലും ജയകുമാർ വശത്തേക്കും തെറിച്ചുവീണു. റോഡിൽവീണ വിനീതയുടെ ശരീരത്തിലൂടെ ടിപ്പർലോറി കയറിയിറങ്ങി. 
ഗുരുതര പരിക്കേറ്റ വിനീത തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനി പുലർച്ചെയോടെയാണ്‌ മരിച്ചത്‌. ജയകുമാർ സാരമായ പരിക്കോടെ ചികിത്സയിലാണ്‌. മക്കൾ:- നീരജ്, നിരഞ്ജൻ. 
  പാളയം സെനറ്റ് ഹൗസ് ക്യാമ്പസിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, സിൻഡിക്കറ്റ് അംഗങ്ങൾ, രജിസ്ട്രാർ, സർവകലാശാല ജീവനക്കാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ശനി വൈകിട്ട് ൪.൩൦ന് സംസ്കാരം നടത്തി.


deshabhimani section

Related News

View More
0 comments
Sort by

Home