ചുവപ്പണിഞ്ഞ് കാട്ടാക്കട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 02:24 AM | 0 min read

കാട്ടാക്കട 
കാട്ടാക്കടയെ ചുവപ്പണിയിച്ച് സിപിഐ എം കാട്ടാക്കട ഏരിയ സമ്മേളന സമാപന റാലിയും റെഡ് വളന്റിയർ മാർച്ചും. റെഡ്‌ വളന്റിയർ മാർച്ചിന് പിന്നാലെ ചെങ്കൊടികൾ കൈയിലേന്തി മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ അണിചേർന്ന ബഹുജന റാലി. 
ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റുമേളം, കളരിപയറ്റ്, നാടൻ കലാരൂപങ്ങൾ തുടങ്ങിയവ റാലിക്ക് മാറ്റുകൂട്ടി. സീതാറാം യെച്ചൂരി നഗറിൽ (കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട്) നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്തു. 
സംഘാടക സമിതി ചെയർമാൻ കെ അനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഐ ബി സതീഷ്, ഐ സാജു, ഏരിയ സെക്രട്ടറി കെ ഗിരി, ജി സ്റ്റീഫൻ, എസ് വിജയകുമാർ, സജീവൻ ശ്രീകൃഷ്ണപുരം, ജെ ബീജു എന്നിവർ സംസാരിച്ചു. ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പൊതുസമ്മേളനത്തിനുശേഷം പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിലുള്ള ഉണർത്തുപാട്ട് ഗായകസംഘം ഗാനമേള അവതരിപ്പിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home