ഹരിത കർമസേന പ്രവർത്തകർക്ക്‌ സിഐടിയു യൂണിയൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 02:17 AM | 0 min read

തിരുവനന്തപുരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ - മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്ക്‌ സിഐടിയു  യൂണിയൻ രൂപീകരിച്ചു. തിരുവനന്തപുരം ജില്ലാ ഹരിതസേന വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്. 
രൂപീകരണ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സി ജയൻബാബു ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം ജി മീനാംബിക അധ്യക്ഷയായി. അഞ്ചുതെങ്ങ് സുരേന്ദ്രൻ, ശാന്തകുമാർ, നാലാഞ്ചിറ ഹരി,  വേങ്ങോട് മധു, അഴൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ അനിൽ, അഞ്ചുതെങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലിജാ ബോസ്, അനിതകുമാരി, എസ് അശ്വതി, ആർ ലില്ലി എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: അഞ്ചുതെങ്ങ് സുരേന്ദ്രൻ (പ്രസിഡന്റ്‌), അനിതകുമാരി, എസ് അശ്വതി, ലിജാ ബോസ്, മല്ലിക (വൈസ് പ്രസിഡന്റുമാർ), എം ജി മീനാംബിക (സെക്രട്ടറി), ആർ അനിൽ, പി പ്രവീൺ, ബി ലില്ലി, അഖിൽ (ജോയിന്റ്‌ സെക്രട്ടറിമാർ).


deshabhimani section

Related News

View More
0 comments
Sort by

Home