നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 12:38 AM | 0 min read

നെയ്യാറ്റിൻകര
സിപിഐ എം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തിന്‌ ഞായറാഴ്‌ച തുടക്കമാകും. വിവിധ ലോക്കൽകേന്ദ്രങ്ങളിൽനിന്നെത്തിയ കൊടിമര–- പതാക–- ബാനർ ജാഥ നെയ്യാറ്റിൻകര ബസ്‌ സ്റ്റാൻഡിലെ അക്ഷയ കോംപ്ലക്സിൽ സംഗമിച്ചു. 
എൻ എസ്‌ അജയകുമാർ ക്യാപ്‌റ്റനായ കൊടിമരജാഥ എം എച്ച്‌ നാസറിന്റെ വസതിയിൽ കെ ആൻസലൻ എംഎൽഎയും ടി എസ്‌ സുനിൽകുമാർ ക്യാപ്‌റ്റനായ കൊടിമരജാഥ തവരവിള ക്രിസ്‌തുദാനത്തിന്റെ സ്‌മൃതിമണ്ഡപത്തിൽ വി കേശവൻകുട്ടിയും ഉദ്‌ഘാടനം ചെയ്‌തു. ജെ രാജൻ ക്യാപ്‌റ്റനായ പതാകജാഥ പ്ലീനം രക്തസാക്ഷി മണ്ഡപത്തിൽ എൻ എസ്‌ ദിലീപും എൻ എസ്‌ സുജിത്ത്‌ ക്യാപ്‌റ്റനായ പതാക ജാഥ മൂന്നുകല്ലിൻമൂട്‌ വി ശശിയുടെ വസതിയിൽ പി കെ രാജ്‌മോഹനും ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, ജില്ലാ സെക്രട്ടറിയറ്റ്  അംഗം എൻ രതീന്ദ്രൻ, കെ ആൻസലൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സാംസ്കാരിക സമ്മേളനം ചലച്ചിത്രതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റി അംഗം ആർ എസ്‌ ബാലമുരളി അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, കെ ആൻസലൻ എംഎൽഎ, നഗരസഭാധ്യക്ഷൻ പി കെ രാജ്‌മോഹൻ, കെ രാജൻ തുടങ്ങിയവർ സംസാരിച്ചു. 
സുമേഷ്‌ കൃഷ്‌ണൻ, ദിലീപ്‌ കുറ്റിയാനിക്കാട്‌, കൂട്ടപ്പന രാജേഷ്‌ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഞായർ രാവിലെ ഒമ്പതിന്‌ സീതാറാം യെച്ചൂരി നഗറിൽ (സ്വദേശാഭിമാനി ടൗൺ ഹാൾ) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം തിങ്കളാഴ്‌ചയും തുടരും. ചൊവ്വ വൈകിട്ട്‌ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് മുമ്പിൽനിന്നാരംഭിക്കുന്ന റെഡ് വളന്റിയർ മാർച്ചും പ്രകടനവും ബസ്‌ സ്റ്റാൻഡിലെ അക്ഷയ കോംപ്ലക്സിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) സമാപിക്കും. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന പൊതുസമ്മേളനം കേളുഏട്ടൻ പഠന കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home