ആവേശ ചെങ്കടൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 11:11 PM | 0 min read

വിളപ്പിൽ 
പേയാടിന്റെ മണ്ണിനെ ത്രസിപ്പിച്ച്‌ റെഡ്‌ വളന്റിയർമാരുടെ മാർച്ച്‌. സിപിഐ എം വിളപ്പിൽ ഏരിയ സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ പ്രകടനവും നടന്നു. വിവിധ ലോക്കൽ കമ്മിറ്റികളിൽനിന്നായി ബാനറിൻ കീഴിൽ നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു. വാദ്യമേളങ്ങളും അരങ്ങേറി. ആയിരക്കണക്കിനുപേർ റോഡിന്‌ ഇരുവശവും നിലയുറപ്പിച്ചു. മുഷ്‌ടിചുരുട്ടി അവർ മുദ്രാവാക്യം മുഴക്കി. 
 പൊതുസമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗറിൽ (പേയാട് ജങ്‌ഷൻ) സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ സുകുമാരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ജോയി, ഏരിയ സെക്രട്ടറി ആർ പി ശിവജി, ജില്ലാ കമ്മിറ്റി അംഗം ഐ ബി സതീഷ് എംഎൽ എ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം രാജേന്ദ്രൻ, കെ ജയചന്ദ്രൻ, എം അനിൽകുമാർ, ലോക്കൽ സെക്രട്ടറി ടി എൻ ദീപേഷ് എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിനുശേഷം അലോഷിയുടെ സംഗീത പരിപാടിയും നടന്നു.


deshabhimani section

Related News

View More
0 comments
Sort by

Home