പി ബിജുവിനെ അനുസ്‌മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 03:06 AM | 0 min read

വെഞ്ഞാറമൂട്
സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി ബിജുവിന്റെ നാലാം ചരമവാർഷികം ആചരിച്ചു. രാവിലെ മേലാറ്റുമൂഴിയിലെ സ്‌മൃതി മണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്ക്‌ശേഷം സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി വി ജോയി അനുസ്‌മരണപ്രഭാഷണം നടത്തി. പി ബിജുവിന്റെ അമ്മ ചന്ദ്രിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയ 50,000 രൂപയുടെ ചെക്ക് വി ജോയി ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി ഇ എ സലിം അധ്യക്ഷനായി. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്‌ണൻ നായർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് പി ദീപക്, കെ പി പ്രമോഷ്, ഐ സാജു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി  ജെ എസ്‌ ഷിജുഖാൻ, പ്രസിഡന്റ വി അനൂപ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് കെ ആദർശ്, ബി ബാലചന്ദ്രൻ, പി ജി സുധീർ, കെ ദേവദാസ്, കാഞ്ഞിരംപാറ മോഹനൻ, കാക്കക്കുന്ന് മോഹനൻ, എ എം അൻസാരി, ജി ഒ ശ്രീവിദ്യ, എസ് കെ ലെനിൻ തുടങ്ങിയവർ സംസാരിച്ചു. 
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ  പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ വി അനൂപ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജെ എസ്‌ ഷിജൂഖാൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ എം എസ് ജയകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി, ജില്ലാ ജോ. സെക്രട്ടറി ആർ ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജെ ജിനേഷ്, ടി എസ് രേവതി, വിഷ്ണു ചന്ദ്രൻ, ജില്ലാ ട്രഷറർ വി എസ് ശ്യാമ എന്നിവരും പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home