കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; മറ്റൊരാളെ രക്ഷപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 11:32 PM | 0 min read

വർക്കല
വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളിലൊരാളെ കാണാതായി. മറ്റൊരാളെ രക്ഷപ്പെടുത്തി. കർണാടക സ്വദേശി നെൽസൺ ജസ്വന്തിനെ (28)യാണ് കാണാതായത്. 
ഉത്തർപ്രദേശ് സ്വദേശി ഖാസി നോമാനാ (23)ണ് രക്ഷപ്പെട്ടത്. ഇരുവരും ബംഗളൂരു ഐടി കമ്പനിയിൽ ജോലിക്കാരാണ്. വർക്കല പാപനാശം ആലിയിറക്കം ഏണിക്കൽ ബീച്ചിൽ റിസോർട്ടിന്റെ മുൻവശത്തുള്ള കടലിലാണ് ഇവർ ഞായർ പകൽ പന്ത്രണ്ടോടെ കുളിക്കാനിറങ്ങിയത്. 
പെട്ടെന്നുണ്ടായ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഇരുവരും മുങ്ങി. ആളൊഴിഞ്ഞതും ലൈഫ് ഗാർഡില്ലാത്തതുമായ സ്ഥലത്ത് തമിഴ്നാട്ടുകാരായ മറ്റു വിനോദ സഞ്ചാരികളാണ് ഒരാളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. 
പിന്നീട് വർക്കല ഫയർഫോഴ്സും പൊലീസും ചേർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തു. കാണാതായ നെൽസൺ ജസ്വന്തിനായി തിരച്ചിൽ തുടരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home