അനിതയ്ക്കും മക്കൾക്കും ഇനി അടച്ചുറപ്പുള്ള വീട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 11:13 PM | 0 min read

വഞ്ചിയൂർ 
കുന്നോളം സ്വപ്നങ്ങൾ ഉള്ളിലൊതുക്കി ഇടിഞ്ഞുവീഴാറായ വീട്ടിൽനിന്നും അനിതയും മക്കളും സ്വന്തം വീട്ടിലേക്ക്‌. വേൾഡ് മലയാളി അസോസിയേഷനും സിപിഐ എം പേട്ട ലോക്കൽ കമ്മിറ്റിയും ചേർന്ന്‌ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ വേൾഡ് മലയാളി അസോസിയേഷൻ പ്രതിനിധി വിനയചന്ദ്രനും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനും ചേർന്ന് അനിതയ്ക്കും മക്കൾക്കും കൈമാറി. വളരെ ശോചനീയമായ സാഹചര്യത്തിലായിരുന്നു അനിതയും മക്കളും കിടപ്പുരോഗിയായ ഭർത്താവ് ജയപ്രകാശും കഴിഞ്ഞിരുന്നത്. 
ഈ സാഹചര്യം മനസ്സിലാക്കിയ സിപിഐ എം പേട്ട ലോക്കൽ കമ്മിറ്റി ഈ കുടുംബത്തിന് വീടുവച്ച് നൽകാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. വീട് നിർമാണം പുരോഗമിക്കുന്നതിനിടെ ജയപ്രകാശ് മരിച്ചു. തുടർന്ന് അതിവേഗം നിർമാണം പൂർത്തിയാക്കുകയായിരുന്നു. 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക്, പേട്ട ലോക്കൽ സെക്രട്ടറി കെ കൃഷ്ണകുമാർ, കെ ശ്രീകുമാർ, പി എസ് സുധീഷ് കുമാർ, വി അജികുമാർ, രാജേഷ്, എസ്‌ പി സന്തോഷ്‌, എ അജയ്‌, എം എ നന്ദൻ, എസ്‌ സുനിൽ കുമാർ, അൻസാർ തുടങ്ങിയവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home