കാര്യവട്ടത്തിന് കായികമേളയുടെ സുവര്‍ണദിനങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 11:31 PM | 0 min read

തിരുവനന്തപുരം > പട്ടികവർഗ വികസന വകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർഥികളുടെ ഏഴാമത് സംസ്ഥാന കായികമേള ‘കളിക്കളം 2024’ തിങ്കളാഴ്ച ആരംഭിക്കും. കാര്യവട്ടം എൽഎൻസിപിഇയിൽ മൂന്ന് ദിവസങ്ങളിലായാണ് മേള. രാവിലെ 10ന് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.  ബുധൻ പകൽ മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടി സമ്മാനദാനം നിർവഹിക്കും.  മന്ത്രി  വി അബ്ദുറഹിമാൻ മുഖ്യാതിഥിയാകും. ബുമ്പാ എന്ന കരടിക്കുട്ടിയാണ് കായിക മേളയുടെ ഭാഗ്യചിഹ്നം.

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 118 പ്രീമെട്രിക് പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികളുൾപ്പെടെ 1500 കായികതാരങ്ങൾ മാറ്റുരയ്ക്കും.  മേളയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് പറഞ്ഞു. വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളാണ്‌ 2022ലെ ജേതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Home