ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 02:15 AM | 0 min read

തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എഐബിഡിപിഎ, ബിഎസ്എൻഎൽ സിസിഎൽയു (സിഐടിയു) സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജീവനക്കാർ രാജ്യവ്യാപകമായി ബിഎസ്എൻഎൽ ഓഫീസുകൾക്കു മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരം പിജിഎംടി ഓഫീസിന്‌ മുമ്പിൽ  എഐബിഡിപിഎ സംസ്ഥാന അസി.സെക്രട്ടറി സി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് സി രാമചന്ദ്രൻ അധ്യക്ഷനായി. 
എഐബിഡിപിഎ അഖിലേന്ത്യ അസി. ജനറൽ സെക്രട്ടറി ആർ മുരളീധരൻ നായർ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ  ആർ രാജേഷ് കുമാർ, ബിഎസ്എൻഎൽ സിസിഎൽയു (സിഐടിയു) ജില്ലാ സെക്രട്ടറി  കെ മുരുകേശൻ നായർ തുടങ്ങിയവരും സംസാരിച്ചു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി  ആർ എസ് ബിന്നി സ്വാഗതവും ജില്ലാ ട്രഷറർ ബി മുരളീധരൻ നന്ദിയും പറഞ്ഞു.  ശമ്പള പരിഷ്കരണവും പെൻഷൻ പരിഷ്കരണവും ഉടൻ നടത്തുക, ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങൾ ദ്രുതഗതിയിൽ ആരംഭിക്കുക, രണ്ടാം വിആർഎസ് നീക്കം ഉപേക്ഷിക്കുക, കരാർ തൊഴിലാളികൾക്ക് മിനിമം വേതനം, ഇപിഎഫ്, ഇഎസ്ഐ എന്നിവ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.


deshabhimani section

Related News

View More
0 comments
Sort by

Home