ഗുണമേന്മയുള്ള റോഡുകൾ 
ജനങ്ങൾക്ക് സർക്കാരിന്റെ ഉറപ്പ്: മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 01:44 AM | 0 min read

തിരുവനന്തപുരം
ഗുണനിലവാരമുള്ള റോഡുകൾ യാഥാർഥ്യമാക്കുകയെന്ന ജനങ്ങൾക്കുള്ള ഉറപ്പാണ് സർക്കാർ പാലിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അരുവിക്കര മണ്ഡലത്തിൽ ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 
കേരളത്തിലെ 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനവും കഴിഞ്ഞ മൂന്നരവർഷത്തിനുള്ളിൽ ബിഎം ബിസി നിലവാരത്തിലേക്ക് ഉയർത്താനായി. 
റോഡുകളുടെ നിർമാണത്തിനായി നീക്കിവയ്ക്കുന്ന പണം പൂർണമായും അതിനായിത്തന്നെ വിനിയോഗിക്കപ്പെടുന്നുവെന്നും റോഡുകളുടെ നിർമാണത്തിൽ കൃത്യമായ പരിശോധനയും പ്രവർത്തനങ്ങളിൽ സുതാര്യതയും ഉറപ്പുവരുത്താൻ സർക്കാരിന് കഴിയുന്നുവെന്നും മന്ത്രി പറഞ്ഞു. 
  അരുവിക്കര മണ്ഡലത്തിൽമാത്രം 25.62 കിലോമീറ്റർ റോഡുകൾ നവീകരിച്ചു. ഇതിനായി 13 കോടി രൂപയാണ് സർക്കാരിന് അധികമായി ചെലവഴിക്കേണ്ടിവന്നത്. സ്വപ്നതുല്യമായ വികസനമാണ് ജി  സ്റ്റീഫൻ എംഎൽഎയുടെ  ശ്രമഫലമായി മണ്ഡലത്തിൽ നടന്നതെന്നും മന്ത്രി പറഞ്ഞു. 
ചടങ്ങിൽ ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഇന്ദുലേഖ, പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി സനൽകുമാർ, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, രാധിക എന്നിവർ സംസാരിച്ചു.
 

അരുവിക്കരയിലെ റോഡുകള്‍ ബിഎം ബിസി നിലവാരത്തില്‍

തിരുവനന്തപുരം
20 കോടിയിലധികം രൂപ ചെലവഴിച്ചാണ് മൈലോട്ടുമൂഴി –-- ചായ്ക്കുളം റോഡ്, നെട്ടിറച്ചിറ –-- വെള്ളനാട് –-- പൂവച്ചൽ റോഡ്, വെള്ളനാട് –-- കണ്ണമ്പള്ളി –- -ചേപ്പോട് –-- മുളയറ റോഡ് എന്നിവ ബിഎം ബിസി നിലവാരത്തിൽ നവീകരിച്ചത്. 
ബജറ്റിൽനിന്ന്‌ 1.50 കോടി രൂപയാണ് മൈലോട്ടുമൂഴി –- -ചായ്ക്കുളം റോഡിന്റെ നവീകരണത്തിനായി ചെലവായത്. കാട്ടാക്കട –- നെയ്യാർഡാം റോഡിനെയും മുതിയാവിള -–- ഒറ്റശേഖരമംഗലം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ശബരിമല തീർഥാടന പ്രവൃത്തിയിൽ ഉൾപ്പെടുത്തി 12.90 കോടി രൂപ ചെലവഴിച്ചാണ് നെട്ടിറച്ചിറ –-- വെള്ളനാട് –-- പൂവച്ചൽ റോഡ് നിർമിച്ചത്.
അരുവിക്കര മണ്ഡലത്തെയും കാട്ടാക്കട മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വെള്ളനാട് –- കണ്ണമ്പള്ളി- –- ചേപ്പോട് –-- മുളയറ റോഡ്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 2,600 മീറ്ററിൽ ആറ് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയത്.


deshabhimani section

Related News

View More
0 comments
Sort by

Home