മെഡിക്കൽ കോളേജിനു 
സമീപം കടകൾ കത്തിനശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 01:52 AM | 0 min read

തിരുവനന്തപുരം
മെഡിക്കൽ കോളേജിനു സമീപം മൂന്നു കടകൾ കത്തിനശിച്ചു.   ട്രിഡ കോംപ്ലക്സിനു  എതിർവശത്തുള്ള  കെ കെ ആർ ജി ബിൽഡിങ്‌സിലെ  കടകൾക്കാണ് തീപിടിച്ചത്.  ഞായർ പുലർച്ചെ 4.30നാണ് സംഭവം. വിശ്വംഭരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള അമൃതാ ഫ്രൂട്സ് ആൻഡ്‌ സോഫ്റ്റ്‌ ഡ്രിങ്ക്സ്, അൻഷാദിന്റെ  റിങ്‌ ടോൺ   മൊബൈൽ ഫോൺ ഷോപ്, ബിൽഡിങ്‌ ഉടമ പ്രസന്നകുമാരിയുടെ  മോനു മോളു  കണ്ണാടിക്കട എന്നിവയാണ് അഗ്നിക്കിരയായത്. 
ഫ്രൂട്സ് കടയിൽനിന്ന് തീ പടരുന്നത് കണ്ട നാട്ടുകാർ ആദ്യം വിവരം ഉടമയെ അറിയിച്ചു.   ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചു.  ചാക്കയിൽനിന്നും അഗ്നിശമനസേനയുടെ മൂന്നു വാഹനങ്ങൾ എത്തി തീ കെടുത്തി.  ഫ്രൂട്സ് കടയ്ക്ക് ഒമ്പതുലക്ഷം രൂപയുടെയും മൊബൈൽ ഫോൺ കടയ്ക്ക് എട്ടുലക്ഷം രൂപയുടെയും കണ്ണാടിക്കടയ്ക്ക് മൂന്നുലക്ഷം രൂപയുടേതുമടക്കം 20 ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. 
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  സയന്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home