പ്രതിഷേധവുമായി 
നിക്ഷേപകർ ബാങ്കിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 01:06 AM | 0 min read

വിളപ്പിൽ
കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്‌സ്‌ സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നിക്ഷേപകർ ബാങ്കിലെത്തി പ്രതിഷേധിച്ചു. തിങ്കൾ പകൽ 11.30നാണ് സംഭവം. 
‌സംഘത്തിലെ ഭരണസമിതി അംഗങ്ങൾ വ്യാജരേഖ ചമച്ച് 25 കോടി രൂപ തട്ടിയതായി നിക്ഷേപകർ ആരോപിച്ചു. 100 പേരുടെ പരാതിയാണ് നെടുമങ്ങാട് അസിസ്റ്റന്റ്‌ രജിസ്ട്രാർക്കും പൊലീസിനും നൽകിയത്. 
നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് സഹകരണവകുപ്പ്‌ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്‌. 
നിക്ഷേപിച്ച പണം ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർ സെക്രട്ടറിയുടെ മുന്നിലെത്തി പ്രതിഷേധിച്ചത്. 
  ചിട്ടിപിടിച്ച തുകയും സ്ഥിര നിക്ഷേപവുമുൾപ്പെടെയുള്ളവർക്ക് പലിശ ലഭിച്ചില്ല. തുടർന്ന്‌ പണം പിൻവലിക്കാനെത്തിയപ്പോഴാണ്‌ പ്രശ്നം രൂക്ഷമായത്.
 പ്രാഥമിക വകുപ്പുതല അന്വേഷണം നടത്തിയതിൽ 25 കോടിയുടെ ക്രമക്കേട് നടന്നതായും ഭരണസമിതിയും ജീവനക്കാരും ചേർന്ന് 30 കോടികളുടെ വായ്പാ തട്ടിപ്പും നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്‌. 
നിക്ഷേപകർ അറിയാതെ അവരുടെ രേഖങ്ങൾ ചേർത്ത് പലരുടെയും പേരിൽ കോടികൾ ലോൺ എടുത്തതായും ആരോപണമുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home