ചരിത്രമോർത്ത്‌ സാംസ്കാരിക പദയാത്ര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 11:53 PM | 0 min read

തിരുവനന്തപുരം
"ഗാന്ധിജിയുടെ ഇന്ത്യ ബഹുസ്വര ഇന്ത്യ' എന്ന മുദ്രാവാക്യവുമായി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഗാന്ധി ജയന്തിദിനത്തിൽ സാംസ്കാരിക പദയാത്ര സംഘടിപ്പിച്ചു. 1934ൽ മഹാത്മാഗാന്ധിയുടെ സന്ദർശനം കൊണ്ട് ശ്രദ്ധേയമായ വേറ്റിനാട് ഗാന്ധി മണ്ഡപംമുതൽ പിരപ്പൻകോട് കോട്ടപ്പുറം വരെയായിരുന്നു സാംസ്കാരിക പദയാത്ര. 
വേറ്റിനാട് ഗാന്ധി മണ്ഡപത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ്‌ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റനും സാഹിത്യ സംഘം ജില്ലാ സെക്രട്ടറിയുമായ എസ് രാഹുലിന് സംവിധായിക വിധു വിൻസെന്റ് പതാക കൈമാറി.  കെ പി പ്രമോഷ്, ദീപു കരകുളം, എ എം ഫറൂഖ്, ജി പുഷ്പരാജൻ, എ നൗഷാദ്, രാജേഷ് കണ്ണൻ, ബി ഷിഹാബ്, ജെ ഷാജികുമാർ, കെ സിയാദ്, ബി ജയകുമാർ നെടുവേലി തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ. വി എൻ മുരളി, എൻ രതീന്ദ്രൻ, പി എൻ സരസമ്മ, വട്ടപ്പറമ്പിൽ പീതാംബരൻ, ഷിനിലാൽ, ആർ പാർവതി ദേവി, ഡോ. പ്രമോദ് പയ്യന്നൂർ, സലിൻ മാങ്കുഴി, എസ് ആർ ലാൽ, ശശികുമാർ സിത്താര, ഗിരീഷ് പുലിയൂർ, ഡോ. സാബു കോട്ടുക്കൽ, ഡോ. ചായം ധർമ്മരാജൻ, വിതുര ശിവനാഥ് തുടങ്ങി കലാസാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ ജാഥയ്ക്ക് നേതൃത്വം കൊടുത്തു. കന്യാകുളങ്ങര, വെമ്പായം എന്നിവിടങ്ങളിലെ സ്വീകരണം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. 
പിരപ്പൻകോട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം എ എ റഹിം എംപി ഉദ്ഘാടനം ചെയ്തു. ജാഥയുടെ ഭാഗമായി തയ്യാറാക്കിയ സ്മരണിക കോലിയക്കോട് എൻ കൃഷ്ണൻ നായർ ഡി കെ മുരളി എംഎൽഎയ്ക്ക് നൽകി പ്രകാശനം ചെയ്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home