വയോസേവന രം​ഗത്തെ പ്രവര്‍ത്തനമികവ്; 
അഭിമാനത്തോടെ കോര്‍പറേഷന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 11:59 PM | 0 min read

തിരുവനന്തപുരം
വയോജന ക്ഷേമ പദ്ധതികളുടെ വിനിയോ​ഗത്തിലൂടെ പുരസ്കാരനേട്ടവുമായി തിരുവനന്തപുരം കോർപറേഷൻ. സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്കാരങ്ങളിൽ മികച്ച കോർപറേഷനുള്ള പുരസ്കാരം മന്ത്രി ആർ ബിന്ദുവിൽനിന്ന് മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. മലപ്പുറം തിരൂരിൽ നടന്ന ചടങ്ങിൽ കോർപറേഷൻ സെക്രട്ടറി എസ് ജഹാം​ഗീറും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ക്ലൈനസ് റൊസാരിയോയും പങ്കെടുത്തു. വയോജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ജീവിതശൈലീരോഗ പരിചരണത്തിനായി കോർപറേഷൻ പ്രതിവർഷം 80 ലക്ഷം രൂപയാണ് ചെലവാക്കുന്നത്. വയോ പരിപാലന കേന്ദ്രങ്ങളിലായി 85 പേർ കോർപറേഷന്റെ സംരക്ഷണയിലുണ്ട്‌. പകൽവീടുകൾക്ക് വേണ്ടി പ്രതിവർഷം 1.25 കോടിരൂപയും പാലിയേറ്റീവ് കെയറിനുവേണ്ടി പ്രതിവർഷം 1.25 കോടിരൂപ ചെലവഴിച്ചു. പാലിയേറ്റീവ് കെയർ 25 യൂണിറ്റുകളിലായി പ്രതിമാസം 400 വിസിറ്റുകളും നടത്തി. പ്രതിമാസം ശരാശരി 4000 വയോജനങ്ങൾക്ക് വയോമിത്രം പദ്ധതിയുടെ സേവനം ലഭ്യമാക്കി. പുരസ്കാരം വലിയ അംഗീകാരമായാണ്‌ കാണുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഈ കാലയളവിൽ വയോജനങ്ങൾക്കുവേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കഴിഞ്ഞു. വയോജനോത്സവം പോലുള്ള പുതിയ പദ്ധതികളിലൂടെ മികച്ച അനുഭവങ്ങളും ഉയർന്ന ജീവിതനിലവാരവും നൽകാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് മേയർ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home