ജില്ലാ സംഘാടക സമിതിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 12:46 AM | 0 min read

തിരുവനന്തപുരം
അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ -13ന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണയോഗം വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌ അധ്യക്ഷനായി. സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്‌, ജില്ലാ സെക്രട്ടറി സിജോവ്‌ സത്യൻ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, എൻജിഒ യൂണിയൻ നോർത്ത്‌ ജില്ലാ സെക്രട്ടറി ബിജുരാജ്‌, സിപിഐ എം പാളയം ഏരിയ കമ്മിറ്റി അംഗം ആർ പ്രദീപ്‌,  ദേശാഭിമാനി ലോക്കൽ സെക്രട്ടറി പി അനിൽകുമാർ, എച്ച്‌ആർ മാനേജർ എസ്‌ ശ്യാം സുന്ദർ, ജില്ലാ കോ–- ഓർഡിനേറ്റർ എസ്‌ വിനോദ്‌ ശങ്കർ, തമ്പാനൂർ മുരുകൻ, ജെ പി ജഗദീഷ് തുടങ്ങിയവർ സംസാരിച്ചു. 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, നേതാക്കളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എ എ റഹിം എംപി, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌ കുമാർ, മേയർ ആര്യ രാജേന്ദ്രൻ, എ നജീബ്‌, എം എസ്‌ പ്രശാന്ത്‌ (കെഎസ്‌ടിഎ) എന്നിവർ രക്ഷാധികാരികളും സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ചെയർമാനും സിജോവ്‌ സത്യൻ ജനറൽ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു. സി പ്രസന്നകുമാർ, ആർ പ്രദീപ്‌, ബിജുരാജ്‌, ജി മാധവദാസ്‌ (വൈസ്‌ ചെയർമാൻമാർ). ശ്രീകുമാർ, എസ്‌ രാഹുൽ (ജോയിന്റ്‌ കൺവീനർമാർ).


deshabhimani section

Related News

View More
0 comments
Sort by

Home